തോമസ് ചാഴികാടൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഐ സി യു ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. പ്രത്യേക ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാവുന്ന ടൈപ്പ് സി ആംബുലൻസ് ആദ്യമായിട്ടാണ് ഐ സി എച്ച് ഹോസ്പിറ്റലിന് ലഭിച്ചത് എന്ന് ഉദ്ഘാടന ചടങ്ങിൽ ഐ സി എച്ച് കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയപ്രകാശ് കെ പി പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോമസ്, ജോഷി ഇലഞ്ഞിയിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ, ഐ സി എച്ച് എച്ച് ഓ ഡി ഡോ ഡാർലി എസ് മാമ്മൻ, ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, ജിൻസ് കുരിയൻ തുടങ്ങിയവർ പ്രസംഗിച്ചു.