കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്ഡിഎസ് ജീവനക്കാർക്ക് ശബളം ലഭിച്ചു 

ഗാന്ധിനഗർ . കോട്ടയംമെഡിക്കൽ കോളജ് ആശുപത്രിവി കസനസൊസൈറ്റി മുഖേനജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക്  ശബളം ലഭിച്ചു.

Advertisements

വെള്ളിയാഴ്ച വൈകുന്നേരം ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശബളംവന്നതായി ജീവനക്കാർ അറിയിച്ചു. ബുധനാഴ്ചവരെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബളംലഭിക്കാത്തതിൽ പ്രതിഷേധിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നേഴ്സ് സ്മാരും മറ്റ് എച്ച്ഡിഎസ് ജീവനക്കാരും സൂപ്രണ്ട് ഓഫീസിലെത്തി പ്രതിഷേധിച്ച വിവരം റിപ്പോർട്ട് ചെയ്തതിരുന്നു.പ്രതിഷേധത്തെ തുടർന്ന് അധികൃതരെത്തി ശബളം എന്ന് തരുമെന്ന് ഉറപ്പു പറഞ്ഞങ്കിലെഓഫീസിൽ നിന്ന് ഇറങ്ങുകയുള്ളൂവെന്നും,മറ്റ് ചില വിഭാഗത്തിലെ എച്ച്ഡിഎസ് ജീവനക്കാർക്ക് മാത്രം ശബളം നൽകിനടപടിയെ  ചില ജീവനക്കാർ ചോദ്യം ചെയ്യുകയും ചെയ്തു. 

തുടർന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഡോ ആർ രതീഷ് കുമാർ എത്തി ജീവനക്കാരുമായി ചർച്ച നടത്തി. എത്രയും വേഗം ശബളം നൽകാമെന്ന ഉറപ്പിന്മേൽപിന്നീട് ജീവനക്കാർ പിരിഞ്ഞു പോകുകയായിരുന്നു.

നേഴ്സസ് മാർ,(179ദിവസം ഡ്യൂട്ടി ചെയ്യുന്നവർ),പിആർ ഒ  മാർ ലാബ്, റേഡിയോ ഡൈഗ്നോസസ്,പിസിയോതെറാപ്പി, റീഹാബ് ആന്റ് പാലീയേറ്റീവ് കെയർ, ബേൺസ്, ഡാറ്റാ എൻട്രി തുടങ്ങിയവിഭാഗങ്ങളിലെ 800 ലധികം ജീവനക്കാർക്കാണ് ശബളം ലഭിക്കാതിരുന്നത്. കഴിഞ്ഞമാർച്ച് മാസത്തിലും ഇതേ സംഭവം ഉണ്ടായിരുന്ന വിവരം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ലഭിച്ച ഫണ്ടിൽ നിന്നും 2 കോടി രൂപ വകമാറ്റി ശബളം നൽകുകയായിരുന്നു. 

രണ്ടുമാസമായി ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ സർക്കാരിൽ നിന്നും ഒരു ഫണ്ടു പോലും ലഭിക്കുന്നില്ല.ഫിനാൻസ് വകുപ്പ് ഫണ്ടിന് അനുമതി നൽകി, ഫണ്ട് ലഭിച്ചശേഷം ജില്ലാ മിഷൻ വഴിയാണ് ശബള വിതരണം ക്രമീകരിക്കുന്നത്. മുൻകാലങ്ങളിൽ ആശുപത്രികളിലെ വിവിധ സ്കാനിംഗ്, ലാബ്, വാഹന പാർക്കിംഗ്, ഒ പി ചീട്ട് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന 

പണം കൊണ്ടാണ് എച്ച്ഡിഎസ് ജീവനക്കാർക്ക് ശബളം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ  ജീവനക്കാരുടെ എണ്ണം വർദ്ധിച്ചതിനാൽ ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഇവർക്ക് ശബളം നൽകുവാനും കഴിയുന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.