ഗാന്ധിനഗർ/കോട്ടയം: പ്രമേഹവും അമിത വണ്ണവും ഒത്തുചേർന്നു വരുന്ന ഡയബേസിറ്റി എന്ന രോഗാവസ്ഥക്ക് പരിഹാരമായി മിനി ഗാസ്ട്രിക് ബൈപാസ് എന്ന താക്കോൽദ്വാര ശസ്ത്രക്രിയ കോട്ടയം മെഡികോളജിൽ വിജയകരമായി നടപ്പിലാക്കി.
ചങ്ങനാശേരി സ്വദേശിയായ 47കാരനിലാണ് ശസ്ത്രക്രീയ നടത്തിയത്. 132 kg തൂക്കവും പ്രമേഹവും ഉറക്കത്തിൽ ശ്വാസം കിട്ടാതെ വരുന്ന രോഗവുമായി ജൂൺ 25നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ രോഗത്തിനുള്ള അതിനൂതന ശസ്ത്രക്രിയയായ മിനി ഗാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ ആറാം യൂണിറ്റിലെ ഒബിസിറ്റി ക്ലിനിക് മേധാവി ഡോ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് വിജയകരമായി നടപ്പിലാക്കിയത്. രണ്ടാഴ്ചത്തെ ചികിത്സയിൽ 15 കിലോ ഭാരം കുറഞ്ഞ രോഗി വെള്ളിയാഴ്ചയോടെ ആശുപത്രി വിട്ടു. 6 മാസം കൊണ്ട് 60 കിലോഗ്രാം തൂക്കം കുറയുമെന്ന് ഡോക്ടർമാർ അഭിപ്രായപെട്ടു.
സ്വകാര്യ ആശുപത്രികളിൽ 5 ലക്ഷം രൂപ വേണ്ടി വരുന്ന ഈ ചികിത്സക്ക് മെഡിക്കൽ കോളേജിൽ വളരെ കുറഞ്ഞ ചിലവിൽ നടത്താൻ കഴിയുമെന്നത് ഏറെ ആശ്വാസകരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ എം ഒ ഡോ ആർ പി രണ്ടിൻ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങൾ ഒരുക്കി നല്കികി.ഡോ.സന്തോഷ് കുമാറിനൊപ്പം ഡോ.ജോസ് സ്റ്റാൻലി, ഡോ.റിത്ത് വിക്, അനസ്തേഷ്യാ മേധാവി ഡോ. ഷെർലി വർഗ്ഗീസ്, ഹെസ് നഴ്സ് രൂപരേഖ എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
.