കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട ആറന്മുള സ്വദേശിയായ യുവാവ് പിടിയിൽ. പത്തനംതിട്ട ആറന്മുള സ്വദേശി പ്രവീണിനെ(24)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കുന്നതിനായാണ് പതിനേഴുസുകാരിയായ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ച് പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രവീണിന്റെ അമ്മയെയും ചികിത്സയ്ക്കായി ഇവിടെ എത്തിച്ചിരുന്നു. ഈ സമയത്താണ് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൺകുട്ടി പീഡന വിവരം ബന്ധുക്കളോട് പറഞ്ഞതോടെയാണ് പ്രതിയുടെ പീഡന വിവരം പുറത്ത് അറിഞ്ഞത്. തുടർന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന്, ആന്ധ്രയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിഞ്ഞു. പ്രതി ആന്ധ്രയിലുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്നു കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാറിന്റെ നിർദേശാനുസരണം ഗാന്ധിനഗർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്.ഐ വിദ്യ, അഡീഷണൽ എസ്.ഐ പി.പി മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രവീണോ, സിവിൽ പൊലീസ് ഓഫിസർ രാഗേഷ്, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടിതയിൽ ഹാജരാക്കും.