ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെകക്കുസ് മാലിന്യം ജനവാസേ കേന്ദ്രങ്ങളിലെ തോടുകളിലേയ്ക്ക് ഒഴുക്കിവിടുന്നതായി പരാതി. വർഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന ഈ പ്രവൃത്തി റോഡ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി കലുങ്ക് നിർമ്മിക്കുവാൻ ശ്രമിക്കുമ്പോഴാണ് കക്കൂസ്മാലിന്യ പൈപ്പ് നിർമ്മാണെ തൊഴിലാളികൾ കാണുന്നത്. ഇവർ മാലിന്യ പൈപ്പ് ഹോസ്റ്റൽ മതിലിന്റെ ഭാഗത്ത് വച്ച് മുറിച്ചു കളഞ്ഞതിനാൽ, ഇപ്പോൾ നിർമ്മാണം നടക്കുന്ന കലുങ്കിൽ അടിയിൽക്കൂടി നേരേ സ്വകാര്യ വ്യക്തികളുടെ ചെറിയ
തോടുകൾ വഴി ഒഴുക്കി വിടുകയാണ്.
ഈ തോട്ടിലൂടെ പോകുന്ന കക്കൂസ് മാലിന്യം ചാത്തനൂർകോനാരി തോട്ടിലൂടെ പെണ്ണാർ തോട്ടിലെത്തും. അവിടെ നിന്ന് വിവിധ പഞ്ചായത്ത് തോടുകൾ വഴിയാണ് വേമ്പനാട്ട് കായലിൽ പതിക്കുന്നത്. മുടിയൂർക്കര സ്വീവേജ് പ്ലാന്റ് (ലേഡീസ് ഹോസ്റ്റലിന് എതിർവശം) ലെ മലിന ജലവും പെണ്ണാർ തോടു വഴി ഒഴുകി ജനവാസേ കേന്ദ്രങ്ങളുടെ സമീപത്തുള്ള ഈ തോടുകൾ വഴി ഒഴികിയാണ് വേമ്പനാട്ടുകായലിൽ പതിക്കുന്നത്. ലേഡീസ് ഹോസ്റ്റലിന്റെ മുൻ വശത്തുള്ള
തോമസ് ചാഴികാടൻ റോഡ് പുനർ നിർമ്മാണത്തിന്റെ ഭാഗമായാണ് പുതിയ കലുങ്ക് നിർമ്മാണം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലുങ്ക് നിർമ്മിക്കുതിനായി റോഡിന്റെ അടിയി
ലൂടെ കടന്നുപോയ വലിയെ
പൈപ്പ് തൊഴിലാളികൾ മുറിച്ചു മാറ്റി. അപ്പോഴാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടിരുന്നപൈപ്പാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. പൈപ്പ് മുറിച്ചു കളഞ്ഞതിനാൽ, ഹോസ്റ്റൽ മതിലിന്റ മുൻവശം ഇടതു ഭാഗത്തെ മതിലിനടിയിൽക്കൂടിയാണ് മലിന ജനം ഒഴുകിക്കൊണ്ടിരിക്കുന്നത്. വാട്ടർ അതോററ്റി 24 മണിക്കൂറുംവെള്ളം ശുദ്ധികരിച്ചശേഷം മലിന ജലീ ഒഴുക്കി വിടുന്നത്, ഇതേ തോട്ടിലാണ് പതിക്കുന്നത്. അതിനാൽ കക്കൂസ് മാലിന്യ ജലം തിരിച്ചറിയുവാൻ കഴിയുന്നില്ല.
വർഷങ്ങളായി തോട്ടിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിന്ന മാലിന്യം, പൈപ്പ് മുറിച്ച് കളഞ്ഞപ്പോഴാണ് നാട്ടുകാർക്ക്അറിയുവാൻ കഴിഞ്ഞത്. അതിനാൽ ലേഡീസ്‌ഹേ ഹോസ്റ്റലിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്ന സമ്പ്രദായം നിർത്തിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാർ.