കോട്ടയം മെഡിക്കൽ കോളജിൽ
പി ആർ ഒ ആയി ജോലിയിൽ പ്രവേശിച്ച ഉടൻ ആളെ പിരിച്ചു വിട്ടു; പിരിച്ചുവിട്ടത് ഇന്റർവ്യൂന് ഹാജരാക്കിയ അറിയിപ്പ് സംബന്ധിച്ചുള്ള കത്ത് വ്യാജമെന്ന സംശയത്തിൽ

കോട്ടയം: മെഡിക്കൽകോളജിൽ പി ആർ ഒ ആയി ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കുള്ളിൽ പിരിച്ചുവിട്ടു. പിരിച്ചു വിട്ടത് ഉദ്യോഗാർത്ഥി , ഇന്റർവ്യൂന് പങ്കെടുക്കുന്നതിനായി ഹാജരാക്കിയ ആശുപത്രി അധികൃതരുടെ(കത്ത് ) അറിയിപ്പ് വ്യാജമാണെന്ന സംശയത്തിൽ
ഏറ്റുമാനൂർ പേരൂർ സ്വദേശിനിയായ യുവതിയെയാണ് ജോലിയിൽ പ്രവേശിച്ച ഉടൻ പിരിച്ചു വിടപ്പെട്ടത്.

Advertisements

ആറ്മാസമായി ഇവർ പി ആർ ഒ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞആഴ്ചയിൽ മെഡിക്കൽകോളജ് എച്ച് ഡി സി ഓഫീസിൽ നിന്ന് ഒരു അറിയിപ്പ് യുവതിക്ക് ലഭിക്കുന്നു.ജനുവരി 6 ന് നടക്കുന്ന പി ആർ ഒ ഇന്റർവ്യൂ വിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് അറിയിപ്പ് ലഭിക്കുന്നത്. അതനുസരിച്ച് യുവതി ഇന്റർവ്യൂ ൽ പങ്കെടുക്കുകയും സെലക്ഷൻ ലഭിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് അടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷമാണ് യുവതിയുടെ സീനിയോരിറ്റി സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് സംശയമുണ്ടാകുന്നത് . തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ഇവരെപിരിച്ചുവിടുകയായിരുന്നു

മെഡിക്കൽകോളജിൽ പിആർഒമാരെ ആവശ്യമായി വരു
മ്പോൾ ആശുപത്രി അധികൃതരുടെ
നിർദ്ദേശപ്രകാരം ഓഫീസിൽ നിന്ന് എറണാകുളം പ്രൊഫഷണൽ എംപ്ലോയ്മെന്റ് ഓഫീസിലേയ്ക്ക് അറിയിപ്പ് നൽകും. ഇതനുസരിച്ച്
എംപ്ലോയിമെന്റിൽ നിന്ന് സീനിയോരിറ്റി
ലിസ്റ്റ് മെഡിക്കൽ കോളജിലേക്ക് അയച്ചു കൊടുക്കും. പിന്നീട് ഈ ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ന് ക്ഷണിക്കുന്നതും പിന്നീട് നിയമിക്കുന്നതും.

എന്നാൽ യുവതിയുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു ലിസ്റ്റ് എംപ്ലോയ്മെന്റ് ആഫീസിൽ നിന്ന് എത്തുകയോ, മെഡിക്കൽ കോളേജ് എച്ച് ഡി സി ഓഫീസിൽ നിന്ന് യുവതിക്ക് ഇന്റർവ്യൂ നുള്ള അറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്ന്പറയപ്പെടുന്നു. എച്ച് ഡി സി ഓഫീസിൽ നിന്ന് അറിയിപ്പ് നൽകാതെ പിന്നെ എങ്ങനെയാണ് യുവതി ഇന്റർവ്യൂ ൽ പങ്കെടുത്ത തെന്ന ചോദ്യമാണ് മെഡിക്കൽ കോളജ് അധികൃതരെ വെട്ടിലാക്കുന്നത്.

എന്നാൽ തനിക്ക് മെഡിക്കൽ കോളജ് എച്ച് ഡി സി ഓഫീസിൽ നിന്ന് തന്നെയാണ് അറിയിപ്പ് വന്നതെന്നും ഇന്റർവ്യൂവിൽ പങ്കെടുത്തെ തെന്നും യുവതിയും . എങ്കിൽ ആരാണ് തനിക്ക് ഇത്തരത്തിലുള്ള ഒരു അറിയിപ്പ് അയച്ചു തന്നത് എന്നറിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ആശുപത്രിഅധികൃതർക്ക്,
യുവതിപരാതി നൽകിയതായും പറയപ്പെടുന്നു.

ഈ വിഷയത്തെ സംബന്ധിച്ച് പ്രതികരണം ആരായുവാനായി

ആശുപത്രി അധികൃതരെ
വിളിച്ചപ്പോൾ ഫോൺ എടുക്കുവാൻ പോലും തയ്യാറായില്ല. ഇന്റർവ്യൂവിന് പങ്കെടുക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചോ, ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയെക്കുറിച്ചോ പ്രതികരിക്കുവാൻ യുവതിയും തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് ഒരന്വേഷണം വേണമെന്നാണ് ജീവനക്കാർ ആവശ്യപ്പ
ടുന്നത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.