കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പിക്കപ്പ് ആപ്പേ ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം അമ്മയുടെ ചികിത്സയുടെ ഭാഗമായി വാർഡിലേയ്ക്കു പോയ ഓട്ടോ ഡ്രൈവറുടെ വാഹനം മോഷണം പോയി. നവംബർ 15 നാണ് ചേറ്റുതോട് സ്വദേശിയായ പൊങ്ങൻപാറയിൽ ബാബുവിന്റെ വാഹനം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്നും മോഷണം പോയത്.
ബാബുവിന്റെ അമ്മ കാൻസർ ബാധിതയാണ്. അമ്മയുടെ ചികിത്സയുടെ ആവശ്യത്തിനായാണ് ബാബു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ പാർക്കിംങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത ശേഷം ബാബു അമ്മ ചികിത്സയിൽ കഴിയുന്ന വാർഡിലേയ്ക്കു പോയി. തുടർന്നു, 15 ന് വൈകിട്ട് തിരികെ എത്തിയപ്പോഴാണ് ഓട്ടോറിക്ഷ മോഷണം പോയതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരോട് അടക്കം ബാബു അന്വേഷിച്ചെങ്കിലും ആരും കൃത്യമായ മറുപടി നൽകിയിട്ടില്ല. സിസിടിവി ക്യാമറകൾ പോലും പരിശോധിച്ചിട്ടില്ല. ബാബു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹന മോഷണവും വാഹനങ്ങളുടെ പാട്‌സ് മോഷ്ടിക്കുന്നതും പതിവാണ്. ഇതിനിടെയാണ് ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നയാളുടെ ആശ്രയം തന്നെ ഇല്ലാതായിരിക്കുന്നത്.