കോട്ടയം അയർക്കുന്നം തിരുവഞ്ചൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; തമിഴ്‌നാട്ടിലേയ്ക്കു രക്ഷപെടാനുള്ള ശ്രമത്തിനിടെ അയൽവാസിയായ പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി; നെഞ്ചിൽ ആഴത്തിൽ തറഞ്ഞ കത്തിയുമായി യുവാവ് മെഡിക്കൽ കോളേജ് ഐസിയുവിൽ

കോട്ടയം: അയർക്കുന്നം തിരുവഞ്ചൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലേയ്ക്കു രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കളത്തിപ്പടിയിൽ നിന്നും സാഹസികമായാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവഞ്ചൂർ കുന്നേൽപുത്തൻപുരയ്ക്കൽ കെ.ജെ സുനിലിനെ (52) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവഞ്ചൂർ അരങ്ങത്ത് മാലിയിൽ ദിലീപിനെ(33) സുനിൽ കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിന്റെ ഭാഗത്ത് കത്തി പിടിയൂടെ ഭാഗം വരെ ആഴത്തിൽ തറഞ്ഞിരിക്കുകയാണ്. ഇത് ശസ്ത്രക്രിയയിലൂടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് നീക്കം ചെയ്തത്. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിനു ശേഷം തമിഴ്‌നാട്ടിലേയ്ക്കു രക്ഷപെടാനായിരുന്നു പ്രതിയുടെ നീക്കം. മേസ്തിരിപ്പണിക്കാരനായ പ്രതിയ്ക്ക് ഭാര്യയും മക്കളുമില്ല. ഇയാൾ മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇയാൾ തമിഴ്‌നാട്ടിലേയ്ക്കു രക്ഷപെടാൻ നടത്തുന്ന നീക്കം മനസിലാക്കിയ അയർക്കുന്നം പൊലീസ് രാത്രി തന്നെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. കളത്തിപ്പടിയിൽ നിന്നും അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസ്, എസ്.ഐമാരായ സുജിത്കുമാർ, ജേക്കബ് ജോയി, എ.എസ്.ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുഭാഷ്, മധു, ജിജോ, സിവിൽ പൊലീസ് ഓഫിസർമാരായ ബിങ്കർ , ഗിരീഷ് രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles