മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി മെഷീൻ സ്ഥാപിക്കുന്നു : 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. എംപിയുടെ അഭ്യർത്ഥനപ്രകാരം സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും കോർപ്പറേഷൻ ചെയർമാന്റെ ചുമതലഹിക്കുന്ന ഡയറക്ടർ കെ.വി പ്രദീപ് കുമാറാണ് തുക അനുവദിച്ചത്. തുക ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ ഉടനെ നിക്ഷേപിക്കും.

Advertisements

കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി എത്തുന്നുണ്ട്. സാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയരായാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരും ലേസർ ശസ്ത്രക്രിയ ചെയ്താൽ ഉടൻതന്നെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് പോകാൻ കഴിയും.

Hot Topics

Related Articles