മൂലേടം മേല്‍പ്പാലത്തിന് ശാപമോക്ഷം…! മണിപ്പുഴ -മൂലേടം മേല്‍പ്പാലം – ദിവാന്‍കവല ഗസ്റ്റ് ഹൗസ് റോഡിന് ഒരു കോടി രൂപ; തുക അനുവദിച്ചത് സംസ്ഥാന ബജറ്റില്‍

കോട്ടയം: മൂലേടം മേല്‍പ്പാലത്തിന് ശാപമോക്ഷമാകുന്നു. മാസങ്ങളോളമായി തകര്‍ന്നു തരിപ്പണമായി കിടക്കുന്ന മൂലേടം മേല്‍പ്പാലം ഉള്‍പ്പെടുന്ന റോഡ് ടാര്‍ ചെയ്യുന്നതിന് ബജറ്റില്‍ തുക അനുവദിച്ചതോടെയാണ് ഇത്. മണിപ്പുഴ – മൂലേടം – ദിവാന്‍കവല – നാട്ടകം ഗസ്റ്റ് ഹൗസ് റോഡിന്റെ നവീകരണത്തിനായാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്. ഒരു കോടി രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്. മാസങ്ങളോളമായി മൂലേടം മേല്‍പ്പാലം റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ റോഡാണ് ഇപ്പോള്‍ ടാര്‍ ചെയ്യുന്നതിന് ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നത്. മൂലേടം മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാനാവുന്നില്ലെന്ന് കാട്ടി ജാഗ്രത ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബജറ്റില്‍ ടാറിംങിനായി തുക അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ കോട്ടയം വഴി കടന്നു പോകുമ്പോള്‍ താമസിക്കാനായി തിരഞ്ഞെടുക്കുന്നത് നാട്ടകം ഗസ്റ്റ് ഹൗസിനെയാണ്. ഈ ഗസ്റ്റ് ഹൗസിലേയ്ക്കുള്ള റോഡിലാണ് മൂലേടം മേല്‍പ്പാലം ഉള്ളത്. ഈ റോഡാണ് മാസങ്ങളോളമായി തകര്‍ന്ന് തരിപ്പണമായി കിടന്നത്.

Advertisements

Hot Topics

Related Articles