രണ്ടാം സമ്മാനം ഒരു കോടി രൂപ കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന്; വിറ്റത് ഏജന്റായ ശശികല; ശശികല ടിക്കറ്റ് വിറ്റത് ചുങ്കം മള്ളൂശേരി പ്രദേശത്ത്

കോട്ടയം: ഓണം ബമ്പറിന്റെ ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന്. കോട്ടയം തിരുനക്കര മീനാക്ഷി ലോട്ടറിയിൽ നിന്നും ടിക്കറ്റ് ഏടുത്ത ശശികല എന്ന ഏജന്റ് വാങ്ങിയ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. പത്തു ടിക്കറ്റ് എടുത്ത ശേഷമാണ് ഇവർ മീനാക്ഷിയിൽ നിന്നും പോയത്. ഇത് ചുങ്കം മള്ളൂശേരിയിലെ കടയിൽ വച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. ഈ ഭാഗ്യശാലിയെ കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

Advertisements

തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന് – TG 434222 തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നടന്ന നറക്കെടുപ്പിലാണ് ലോട്ടറി ടിക്കറ്റിന്റെ ഫലം പുറത്ത് വന്നത്. വയനാട് ജില്ലയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 71 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. 25 കോടി രൂപയാണ് തിരുവോണം ബമ്പർ 2024 ന്റെ ഒന്നാം സ്ഥാനം.

Hot Topics

Related Articles