കോട്ടയം: സുന്ദര മുഹൂർത്തങ്ങൾക്ക് ഇനി മെർജിസ് നിറം പകരും. സുഹൃത്തുക്കളായ രണ്ട് വനിതാ സംരംഭകർ ചേർന്ന് കോട്ടയം വടവാതൂർ താന്നിക്കപ്പടിയിൽ ആരംഭിച്ച മെർജിസ് ക്ലോത്തിംങ് ആന്റ് ആക്‌സസറീസ് പ്രവർത്തനം ആരംഭിച്ചു. തെള്ളകം ഹാങ് ഔട്ട് പ്ലേവേൾഡ് ആന്റ് ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ക്ലബ് എംഡിയും വെൻ കോട്ടയം ചാപ്റ്റർ ചെയർ ഓഫ് വുമണുമായ ചിന്നു മാത്യു ഉദ്ഘാടനം ചെയ്തു. നാട മുറിച്ച് ഷോറും ഉദ്ഘാടനം ചെയ്യുകയും , ദീപം തെളിയിച്ച് പ്രവർത്തനം ആരംഭിക്കുകയും , കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ എം.എം നന്ദന മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥാപനത്തിൻ്റെ പാർട്ണർമാരും വനിതാ സംരംഭകരുമായ മെരീസ് വർഗീസും, ജിഷ്മ ശ്യാമും ചേർന്ന് ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ എം.എം നന്ദന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.









മെരീസ് വർഗീസും, ജിഷ്മ ശ്യാമും തന്നെയാണ് സ്ഥാപനത്തിലെ വസ്ത്രങ്ങൾ എല്ലാം ഡിസൈൻ ചെയ്യുന്നത്. മൂന്ന് ജീവനക്കാരാണ് സ്റ്റിച്ചിങ് ജോലികൾ ചെയ്യുന്നത്. കെ.കെ റോഡിൽ വടവാതൂർ താന്നിക്കപ്പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന്റെ എതിർവശത്തായാണ് മെർജിസ് പ്രവർത്തനം ആരംഭിച്ചത്. മെർജിസ് ക്ലോത്തിംങ് ആന്റ് ആക്‌സസറീസ് എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനം ഈ രംഗത്ത് പുതിയ ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. റെന്റൽ ബ്രൈഡർ വെയർ, വെഡിംങ് ഡ്രസ്, ഡ്രസ് മെറ്റീരിയൽ, റെഡി ടു വെയർ സാരി, റെഡി ടു വിയർ ഡിസൈനർ ആന്റ് കാഷ്വൽ സെറ്റ്, റെഡി ടു വിയർ സെമി പാർട്ടി സെന്റ്, കട്ട് വർക്ക്, ഹാൻഡ് എംബ്രോയ്ഡറി, മ്യൂറൽ പെയിന്റിംങ്, അക്‌സസറീസ്, ബാഗ്, കാൻഡിൽ, മറ്റേർനിറ്റി വെയർ, കിഡ്‌സ് വെയർ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി കസ്റ്റമറുടെ താല്പര്യം അറിഞ്ഞ് അവരുടെ ആശയം അറിഞ്ഞുള്ള ഡിസൈനും സ്റ്റിച്ചിങുമാണ് മെർജിസിന്റെ പ്രത്യേകത. മെർജിസിന്റെ മാനേജിംങ് പാർട്ണറായ മെരീസ് വർഗീസ് കോട്ടയം വെഡബ്യുസിഎയുടെ വൈസ് പ്രസിഡന്റും, കാഞ്ഞിരപ്പള്ളി ഐഡബ്യുസിയുടെ എഡിറ്ററും വെൻ കോട്ടയം ചാപ്റ്ററിന്റെ അംഗവുമാണ്. എഎംഎഫ്‌ഐ (മ്യൂച്വൽ ഫണ്ട്) ഡിസ്ട്രിബ്യൂട്ടറാണ് മെരീസ്. മ്യൂറൽ ആർട്ടിസ്റ്റാണ് ജിഷ ശ്യാം.