കോട്ടയം : എംജി സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ. സി ടി അരവിന്ദകുമാർ ചുമതലയേറ്റു. നിലവിൽ പ്രോ വൈസ് ചാൻസലറായ ഡോ.സി.ടി അരവിന്ദകുമാറിനെ താൽക്കാലിക വിസിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കി.
Advertisements
പ്രൊഫ. ഡോ. സാബു തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സാബു തോമസിന് പുനർ നിയമനം നൽകണമെന്ന സർക്കാർ നിർദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നില്ല. തുടർന്ന് സാബു തോമസിനു പകരം എംജി സർവകലാശാലയിലെ ഫിസിക്സ് പ്രഫസർ ഡോ. സുദർശൻ കുമാറിന്റെ പേര് ഉള്‍പ്പെടുത്തി സർക്കാർ പുതിയ പാനൽ ഗവർണർക്കു നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗവർണറുടെ പുതിയ ഉത്തരവ്.