കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പത്തനംതിട്ട അടൂർ സ്വദേശിയായ വയോധികനെ കാണാതായതായി പരാതി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പത്തനംതിട്ട അടൂർ തട്ട സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. പത്തനംതിട്ട സ്വദേശിയായ നാരായണനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായത്. അസുഖത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു പച്ച കൈലിയും വെള്ള ഷർട്ടുമായിരുന്നു വേഷം. ചെറിയ ഓർമ്മക്കുറവ് ഉണ്ട്. ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ വിവരം അറിയിക്കുക.
ഫോൺ – 6238189907 (മഞ്ജുനാഥ്), 8113946781 (മനോജ്), 9539951138 (മധു)

Advertisements

Hot Topics

Related Articles