കോട്ടയം മൂലവട്ടം കടുവാക്കുളത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം; ഷാപ്പിനുള്ളിൽ കയറി ജീവനക്കാരനെ ആക്രമിച്ചു; ഹോട്ടൽ അടിച്ചു തകർത്തു; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മൂലവട്ടം: കടുവാക്കുളത്ത് കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണം. കടുവക്കളം കവലയിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ബോസ് ടീ ഷോപ്പ് എന്നീ വ്യാപാരസ്ഥാപനങ്ങളിൽ ഇന്ന് പുലർച്ചെ സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയത്. പുലർച്ചെ ആറു മണിയോടുകൂടി ചായ ചോദിച്ചെത്തിയ മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത. കടകൾ തുറന്നു വരുന്നതിനാൽ ചായയില്ല എന്ന് പറഞ്ഞതിനാൽ മരിയ ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുകയും ചെയ്തു.

Advertisements

തുടർന്ന് ബോഷ് ടീ ഷോപ്പിലേക്ക് എത്തുകയും അവിടെ കുറച്ചു ദിവസങ്ങളായി പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നു, അവർ പ്രകോപിതരാകുക യും തുടർന്ന് മധു കുമാറിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വൈകല്യമുള്ള സഹോദരിയെ ആക്രമിക്കുകയും അവരുടെ വീടിനുള്ളിലേക്ക് കടന്നു ബഹളമുണ്ടാക്കുകയും സാധനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധുവും സഹോദരിയും മാത്രമാണ് വീട്ടിൽ ഉള്ളത് വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റ് പ്രതിഷേധ യോഗം നടത്തി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി മാത്യു അധ്യക്ഷനായ യോഗത്തിൽ രാധാകൃഷ്ണൻ ഷിബു മൂലേടം, ഹരിദാസ് , രാജേഷ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. പൂവൻതുരുത്ത് കടുവാക്കുളം മേഖലകളിൽ മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും അനിയന്ത്രിതമായ ഉപയോഗവും വ്യാപാരവും നടക്കുന്നതും വ്യാപാരികളുടെ സ്ഥാപനങ്ങൾ ആക്രമിക്കുന്നതും തുടർച്ചയായി നടക്കുന്നതിനാൽ ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് അധികാരികളുടെ പട്രോളിംഗ് ശക്തമാക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

അന്യസംസ്ഥാന തൊഴിലാളികളും ഏറ്റവും കൂടുതൽ തിങ്ങി പാർക്കുന്ന സ്ഥലം കൂടിയാണിത് വ്യാപകമായി ലഹരി ഉപയോഗങ്ങൾ നടക്കുന്നു എക്‌സൈസ് സംഘം പ്രത്യേക പരിശോധന നടത്തണമെന്നും അക്രമകളെ എത്രയും വേഗം പിടികൂടി കൃത്യമായ ശിക്ഷ ലഭിക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലായെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.