കോട്ടയം മൂലവട്ടത്ത് പെൺകുട്ടിയെ ശല്യം ചെയ്തതിനെപ്പറ്റി പൊലീസിൽ പരാതി നൽകിയ കുടുംബത്തെ കഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചു; ആക്രമണം നടത്തിയത് പതിനേഴുകാരൻ അടങ്ങിയ സംഘം; അക്രമി സംഘത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടികൂടി പൊലീസിനു കൈമാറി

കോട്ടയം: മൂലവട്ടത്ത് പെൺകുട്ടിയെ ശല്യം ചെയ്തതിനെപ്പറ്റി പൊലീസിൽ പരാതി നൽകിയ കുടുംബത്തെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തിൽ യുവാവിനും അമ്മയ്ക്കും പെൺകുട്ടിയ്ക്കും പരിക്കേറ്റു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം ആശാരിപറമ്പിൽ അനിലിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ അനിലിന്റെ മകൻ ആകാശ്, അമ്മ , സഹോദരി എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടു പേരെ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറി.

Advertisements

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കോട്ടയം മൂലവട്ടം കുറ്റിക്കാട് ഭാഗത്തായിരുന്നു അതിക്രമങ്ങൾ. ആഗസ്റ്റ് 12 നാണ് അനിലും കുടുംബവും പെൺകുട്ടിയെ ശല്യം ചെയ്യുന്നതായി ആരോപിച്ച് ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് ഇരുകൂട്ടരെയും വിളിച്ച് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മൂന്നംഗ അക്രമി സംഘം വീട്ടിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ഭീഷണി മുഴക്കി വീട് അടിച്ച് തകർക്കുകയും, ആകാശിനെ വീടിനുള്ളിൽ കയറി മർദിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളായ വീട്ടമ്മമാരാണ് പ്രദേശത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഫോൺ വിളിച്ച് വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയതോടെ സംഘത്തിലെ ഒരാൾ ബൈക്കിൽ രക്ഷപെട്ടു. മറ്റുരണ്ടു പ്രതികളെ പ്രവർത്തകർ പിടികൂടി. തുടർന്ന്, രണ്ടു പേരെയും പൊലീസിനെ വിളിച്ചു വരുത്തി കൈമാറി. ആക്രമണത്തിൽ പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Hot Topics

Related Articles