കോട്ടയം മൂലവട്ടത്ത് മാധ്യമ പ്രവർത്തകന്റെ വീട് കയറി അക്രമിച്ച സംഭവം ; വിനോദ് നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ ; മദ്യപിച്ചെത്തി അയൽപക്കത്തെ വീടുകളിൽ ആക്രമണം നടത്തുന്നത് മൂന്നാം തവണ ; പരിഭ്രാന്തിയിലായി പ്രദേശ വാസികൾ

കോട്ടയം : കോട്ടയം മൂലവട്ടത്ത് ഗുണ്ടാ വിളയാട്ടം നടത്തി നാട്ടിലെ ക്രമസമാധാനം തകർക്കുന്നയാൾ നാട്ടുകാർക്ക് തലവേദനയാകുന്നു. മൂലവട്ടം സ്വദേശി വിനോദാണ് തുടർച്ചയായി നാട്ടിൽ അക്രമ പരമ്പരകൾ നടത്തി നാട്ടുകാർക്ക് തലവേദനയായി മാറുന്നത്. അമിതമായി മദ്യപിക്കുന്ന ഇയാൾ പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മുന്നാം തവണയാണ്.

Advertisements

അകാരണമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇയാൾ കത്തിയുമായി മുൻപ് രണ്ട് തവണകളിലായി അക്രമണം നടത്തിയിട്ടുണ്ട്. മുൻപ് അയൽപക്കത്തെ വിവാഹ വീട്ടിൽ മദ്യപിച്ചെത്തി കത്തിയുമായി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇയാളെ ഭയന്ന് സമീപവാസികൾ പരാതി നൽകുവാൻ തയ്യാറായില്ല. ഇത് അവസരമായി കണ്ട് ഇയാൾ നിരന്തരമായി നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ വീട്ടിലെ കോഴി ഫാമിൽ നിന്നുള്ള അമിത ദുർഗന്ധത്തെത്തുടർന്ന് അയൽവാസിയായ യുവാവ് പരാതി പറഞ്ഞെങ്കിലും, നീ വീടും സ്ഥലവും എനിക്ക് എഴുതി തന്നിട്ട് നാടുവിട്ട് പൊക്കോളു എന്ന മറുപടിയാണ് ഇയാൾ നൽകിയത്. ഇതേ തുടർന്ന് പരാതിയുമായി മുന്നോട്ട് പോകുവാൻ യുവാവ് തയ്യാറായില്ല. ഇത്തരത്തിൽ പ്രദേശത്തെ ജനങ്ങളിലാകെ ഭീതി പടർത്തുവാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നത്. മുൻപ് രാഷ്ട്രീയം സംബന്ധിച്ചുണ്ടായ തർക്കത്തിന്റെ ഭാഗമായി സി.പി.എം ബ്രാഞ്ച് ഭാരവാഹിയുടെ വീടിന് നേരെ ഇയാൾ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

നിരന്തരമായി പ്രശ്നങ്ങൾക്ക് സൃഷ്ടിക്കുന്ന ഇയാളുടെ ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശ വാസികൾ. എന്നാൽ തികഞ്ഞ ബിജെപി അനുഭാവിയായ ഇയാളെ സംരക്ഷിക്കുവാനോ പിന്തുണക്കുവാനോ ബിജെപിയോ സംഘ പരിവാറോ തയ്യാറാകാറില്ല. ഇതിന് കാരണം ഇയാളുടെ സ്വഭാവ വൈകൃതം തന്നെയാണെന്നാണ് ജാഗ്രത ന്യൂസ് ലൈവിന് ലഭിക്കുന്ന സൂചന.

Hot Topics

Related Articles