കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് തനിച്ച് താമസിക്കുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമെന്നു സംശയം

കോട്ടയം: മൂലവട്ടം മുപ്പായിപ്പാടത്ത് വീട്ടിൽ തനിച്ച് താമസിക്കുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂലവട്ടം മുപ്പായിപ്പാടം ഉമ്പുക്കാട്ട് റിട്ട.ആർ.എം.എസ് ജീവനക്കാരൻ മുരളീധരൻ നായരെ(62)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും അനക്കം കേൾക്കാതെ വന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Advertisements

Hot Topics

Related Articles