കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവക്ഷേത്രം റോഡിലെ നായശല്യത്തിൽ കുരുങ്ങി വീണ ബൈക്ക് യാത്രക്കാരനു പരിക്ക്. ബൈക്ക് യാത്രക്കാരനായ മൂലവട്ടം സ്വദേശിയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തലയ്ക്കും തോളെല്ലിനും പരിക്കേറ്റ ഗസ്റ്റ് ഹൗസിനു സമീപം അനുരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേൽക്കുക കൂടി ചെയ്തതോടെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കോട്ടയം മൂലവട്ടം കുറ്റിക്കാട് റോഡിൽ ബൈക്ക് യാത്രക്കാരന്റെ വാഹനത്തിനു കുറുകെ നായ ചാടിയത്. ഈ റോഡിൽ നായ ശല്യം അതിരൂക്ഷമാണ് എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഒരു ബൈക്ക് യാത്രക്കാരൻ റോഡിൽ വീണത്. നായശല്യം പരിഹരിക്കുന്നതിനു നഗരസഭ അധികൃതർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനം അടക്കം സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രദേശത്ത് ബൈക്ക് യാത്രക്കാരനു വീണ് പരിക്കേറ്റത്. ഇത് കടുത്ത പ്രതിഷേഘധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നായ ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.