കോട്ടയം: വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അനധികൃതരൂപ മാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് മാറ്റിയും നിരത്തുകളിൽ ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളും രൂപമാറ്റം വരുത്തിയ മറ്റു വാഹനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ താഴെ പറയുന്ന നമ്പറുകളിൽ വാഹനത്തിൻറെ വിവരങ്ങൾ അറിയിക്കാവുന്നതാണ് .
കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂപമാറ്റം വരുത്തിയ 90 വാഹനങ്ങൾക്കെതിരെ ഈ മാസം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചു.
9188961246(കോട്ടയം)
9188961241(ഉഴവൂർ)
9188961243(വൈക്കം)
9188961244(പാലാ)
9188961242(ചങ്ങനാശ്ശേരി)
9188961245(കാഞ്ഞിരപ്പള്ളി)
9188961205(കൺട്രോൾ റൂം)
9188961005(ആർടിഒ)