കോട്ടയം നഗരസഭയിലെ ബജറ്റ് ഗിഫ്റ്റ് വിവാദം: കഴിഞ്ഞ കൗൺസിലിന്റെ കാലത്തും സ്‌പോൺസർഷിപ്പിന് ബാങ്കുകൾക്ക് കത്തു നൽകി; കത്ത് നൽകിയത് മുൻ വൈസ് ചെയർപേഴ്‌സൺ; ഗിഫ്റ്റ് വാങ്ങിയത് നഗരസഭ അംഗത്തിന്റെ കടയിൽ നിന്ന് തന്നെ

കോട്ടയം: നഗരസഭയിലെ ബജറ്റ് ഗിഫ്റ്റ് വിവാദത്തിൽ വഴിത്തിരിവ്. ഇത്തവണ കോട്ടയം നഗരസഭ ബജറ്റ് ഗിഫ്റ്റ് നൽകുന്നതിനായി സ്‌പോൺസർഷിപ്പ് തേടി ബാങ്കുകൾക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ നഗരസഭ ചെയർപേഴ്‌സണൻ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു. ഇത്തരത്തിൽ ഒരു ആരോപണവും വിവാദവും ഉയർന്നത് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നു ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കഴിഞ്ഞ കൗൺസിലിന്റെ കാലത്തും ബാങ്കുകൾക്ക് കത്തു നൽകി സ്‌പോൺസർഷിപ്പ് തേടിയിരുന്നതായുള്ള വിവരം പുറത്ത് വരുന്നത്.

Advertisements

ഡോ.പി.ആർ സോന ചെയർപേഴ്‌സണായിരുന്ന കൗൺസിലിൽ ബജറ്റ് അവതരിപ്പിച്ച വൈസ് ചെയർപേഴ്‌സൺ ബിന്ദു സന്തോഷ്‌കുമാറാണ് ഇത്തരത്തിൽ നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കുകളോട് സ്‌പോൺസർഷിപ്പ് തേടി കത്ത് നൽകിയത്. ഓരോ ബാങ്കുകളിൽ നിന്നും സ്‌പോൺസർഷിപ്പെടുത്താണ് അന്ന് ബജറ്റിന്റെ സമയത്ത് കൗൺസിലർമാർക്കും, ഉദ്യോഗസ്ഥർക്കും, മാധ്യമങ്ങൾക്കും അടക്കം ഗിഫ്റ്റ് നൽകിയത്. ആ തവണ ഡിന്നർ സെറ്റാണ് കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഗിഫ്റ്റായി നൽകിയത്. ഇത് വാങ്ങിയതാവട്ടെ വൈസ് ചെയർമാന്റെ ഏറ്റവും അടുത്ത ബന്ധുവിന്റെ കടയിൽ നിന്നായിരുന്നു എന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇക്കുറി ബജറ്റിന്റെ പേരിൽ സമാന രീതിയിൽ ബാങ്കുകൾക്ക് കത്ത് നൽകിയപ്പോൾ ഒരു വിഭാഗം ഇത് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ വിജിലൻസ് അന്വേഷണത്തിൽ വരെ എത്തിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതാണ്ട് 2000ത്തിലെ കൗൺസിൽ മുതലാണ് കോട്ടയം നഗരസഭയിൽ ബജറ്റിനോട് അനുബന്ധിച്ച് ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും ഗിഫ്റ്റ് നൽകാൻ തീരുമാനം ഉണ്ടായത്. ഇതേ തുടർന്ന് ആ വർഷം മുതൽ തന്നെ ഗിഫ്റ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. മുൻ വർഷങ്ങളിൽ ചെയർമാനോ, വൈസ് ചെയർമാനോ ആണ് ബജറ്റിന്റെ സ്‌പോൺസർഷിപ്പ് തേടി കത്ത് നൽകിയിരുന്നത്. ചെയർമാന്മാർ പുതിയ ആളാണെങ്കിൽ വൈസ് ചെയർമാനാണ് ഇതു സംബന്ധിച്ചു കത്ത് നൽകുക. ഇക്കുറിയും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് വിവാദങ്ങളിലൊന്നും താല്പര്യമില്ലാത്ത നഗരസഭ കൗൺസിലർമാർ പറയുന്നത്. മുൻ വർഷങ്ങളിൽ നടന്ന സ്‌പോൺസർഷിപ്പ് ഇക്കുറി മാത്രം എങ്ങിനെ വിവാദമായി എന്നും ഇവർ ചോദിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.