മലയാള മനോരമ കൈവിട്ടാൽ തീർന്നു നഗരവികസനം..! മാമ്മൻ മാപ്പിള ഹാളും നഗരസഭ പാർക്കും മുന്നോട്ട് നടന്നത് മനോരമയുടെ കനിവിൽ; ഭരണാധികാരികൾക്ക് താല്പര്യം കക്കാനും കയ്യിട്ടു വാരാനും മാത്രം: തട്ടിപ്പിന്റെ നരകസഭ – പരമ്പര ഭാഗം : 04

കോട്ടയം: മലയാള മനോരമ കൈവിട്ടാൽ അന്ന് തീരും കോട്ടയം നഗരസഭയുടെ നഗര വികസനം. നഗരസഭയുടെ ഏറ്റവും അഭിമാനമുള്ള , ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മാമ്മൻ മാപ്പിള ഹാൾ നഗരമധ്യത്തിൽ തല ഉയർത്തി നിൽക്കുന്നത് ആരുടെ കനിവിലാണ് എന്ന് ചോദിച്ചാൽ മലയാള മനോരമയുടെ കനിവിലാണ് എന്ന് പറയേണ്ടി വരും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മറ്റ് കെട്ടിടങ്ങളുടെയും മാമ്മൻമാപ്പിള ഹാളിന്റെയും അവസ്ഥ മാത്രം നോക്കിയാൽ മതി എത്രനരകമാണ് കോട്ടയം നഗരസഭ എന്നറിയാൻ. ജോസ്‌കോ ജുവലറി പ്രവർത്തിക്കുന്നത് കൊണ്ട് രാജീവ് ഗാന്ധി കോംപ്ലക്‌സും, മലയാള മനോരമ വൃത്തിയായി അറ്റകുറ്റപണി നടത്തുന്നത് കൊണ്ട് മാമ്മൻമാപ്പിള ഹാളും വൃത്തിയായി കിടക്കുന്നു.

Advertisements

പത്തു വർഷം മുൻപാണ് കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പൽ പാർക്കിന്റെ അറ്റകുറ്റപണികളുടെ മേൽനോട്ടത്തിൽ നിന്നും മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള അഗ്രി ഹോട്ടികൾച്ചറൽ സൊസൈറ്റി പിന്മാറിയത്. ഇതോടെ പാർക്കിന്റെ നാശവും തുടങ്ങി. അല്ലറ ചില്ലറ അറ്റകുറ്റപണികളുമായി പാർക്കി കൃത്യമായി വൃത്തിയാക്കി നോക്കിയിരുന്നത് മലയാള മനോരമയായിരുന്നു. എന്നാൽ, പാർക്കിന്റെ അറ്റകുറ്റപണിയിൽ നിന്നും മലയാള മനോരമ പിന്മാറിയതോടെ പാർക്ക് നാശോന്മുഖമായി. ഇപ്പോൾ പാർക്കിൽ കാല്കുത്താനാവാത്ത സ്ഥിതിയാണ്. ഇടയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎയുടെ ഫണ്ടിൽ നിന്നും പണം ഉപയോഗിച്ച് അറ്റകുറ്റപണികൾ നടത്തിയെങ്കിലും കൃത്യമായി പരിപാലിക്കാത്തതിനാൽ എല്ലാം നശിച്ചു കിടക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാമ്മൻമാപ്പിള ഹാളിന്റെ സ്ഥിതി ഇപ്പോൾ മികച്ച രീതിയിൽ പോകുന്നതിന് നാട്ടുകാർ നന്ദി പറയേണ്ടത് മലയാള മനോരമയോട് മാത്രമാണ്. മറ്റുള്ള നഗരസഭ ഷോപ്പിംങ് കോംപ്ലക്‌സുകൾ പലതും വൃത്തിയുടെയും ഉറപ്പിന്റെയും കാര്യത്തിൽ ഏറ്റവും മോശമായ അവസ്ഥയിൽ കഴിയുമ്പോഴാണ് മാമ്മൻമാപ്പിള ഹാൾ 100 ശതമാനം വൃത്തിയായിരിക്കുന്നത്. ജോസ്‌കോ ജുവലറി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സും പുറത്തും അകത്തും മികച്ച രീതിയിൽ ഇരിക്കുന്നതിന്റെ കാരണവും നഗരസഭ കൈതൊടാത്തത് തന്നെയാണ്. നഗരസഭ കൈതൊടുകയും വാടക പിരിയ്ക്കാൻ മാത്രം ചെല്ലുകയും ചെയ്യുന്ന കെട്ടിടങ്ങളെല്ലാം തകർന്ന് തരിപ്പണമായിട്ടുണ്ട്.

നാളെ: 8000 രൂപ മാത്രം ഓണറേറിയം; കോടികൾ സമ്പാദിച്ച ഇവരെ ഇനി ജനം ചുമക്കണോ..?

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.