കോട്ടയം: വൃക്ഷ മുത്തശ്ശിയെ കണ്ടെത്തുന്നു. ‘ഒയിസ്‌ക ഇന്റർനാഷണൽ കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോട്ടയം മുൻസിപ്പൽ കോർപ്പറേഷന്റെ അതിർത്തിയിലുള്ള ഭവനങ്ങളിൽ ഏറ്റവും പഴക്കമുള്ള വൃക്ഷത്തെ (കുറഞ്ഞത് 100 വർഷമെങ്കിലും)സംരക്ഷിക്കുന്ന വ്യക്തിയെ ലോകവന ദിനമായ മാർച്ച് 21 ന് കണ്ടെത്തി ആദരിക്കുന്നു. നിങ്ങളുടേയോ നിങ്ങളുടെ പരിസരത്തോ ഏതെങ്കിലും കുടുംബത്തിൽ നൂറു വർഷത്തിൽ കുറയാതെ പഴക്കമുള്ള വൃക്ഷങ്ങൾ ഉണ്ടെങ്കിൽ 19-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കു മുമ്പ് 9447114328 എന്ന നമ്പറിൽ അറിയിക്കാം. വിവരം ലഭിക്കുന്നവയിൽ നിന്നും വിദഗ്ധരടങ്ങുന്ന ടീമിന്റെ പരിശോധനയ്ക്കു ശേഷമായിരിക്കും വൃക്ഷ മുത്തശ്ശിയെ കണ്ടെത്തുക.
Advertisements