കക്കാനും മുക്കാനും ഒറ്റക്കെട്ട്; ഭരണപക്ഷത്തെ പ്രമുഖൻ്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് മുക്കാൻ കൂട്ടുനിന്നത് പ്രതിപക്ഷവും ഓൺലൈൻ മാധ്യമ മുതലാളിയും; കോട്ടയം നഗരസഭയിൽ രാഷ്ട്രീയം പൊതുജന സേവനമല്ല; സ്വയം സേവനമാണ്..! നഗരസഭ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം കോടികൾ സമ്പാദിച്ചവർ; തട്ടിപ്പിന്റെ നരകസഭ – ഭാഗം 3

കോട്ടയം: നഗരസഭയിലെ രാഷ്ട്രീയ പ്രവർത്തനം പൊതുജന സേവനം മാത്രമല്ലെന്നാണ് പുറത്തു വരുന്ന കഥകളിലൂടെ മനസിലാകുന്നത്. നഗരസഭയിലെ ചെയർമാൻ പദവിയിലിരുന്ന വ്യക്തിയ്ക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ലോകായുക്ത കേസെടുക്കുന്ന സാഹചര്യം വരെയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം അല്ലാതെ മറ്റൊരു തൊഴിലും ചെയ്യാത്ത ആളാണ് നഗരസഭയിലെ കോടീശ്വരന്മാരായി മാറിയത്. ഇത് എങ്ങിനെ എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരമില്ല.

Advertisements

കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയത്തെ ഒരു പൊതുപ്രവർത്തകർ നഗരസഭയിലെ മുൻ ചെയർമാനും ഭാര്യയ്ക്കും എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ രേഖകളുമായി അഴിമതി വിരുദ്ധനെന്ന് സ്വയം പ്രഖ്യാപിച്ച കോട്ടയത്തെ ഒരു ഓൺലൈൻ പത്ര മുതലാളിയെ കാണാനെത്തി. രേഖകളെല്ലാം വാങ്ങി വച്ച ഇദ്ദേഹം വാർത്തയാക്കിയില്ലെന്ന് മാത്രമല്ല, രേഖകളെല്ലാം കൃത്യമായി ഈ രാഷ്ട്രീയ നേതാവിന് എത്തിച്ച് നൽകുകയും ചെയ്തു. വലത് രാഷ്ട്രീയ നേതാവായ ഇദ്ദേഹത്തെ അന്ന് സഹായച്ചതിന് പിന്നിൽ ഇടത് പക്ഷത്തെ നേതാക്കൾ തന്നെയുണ്ട് എന്നത് നാട്ടിൽ പരസ്യമായ രഹസ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ ചെയർമാൻ എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിവരങ്ങൾ കയ്യിൽ ലഭിച്ചതോടെ ആദ്യം ഓൺലൈൻ മാധ്യമക്കാരൻ വിവരം നഗരത്തിൽ ലോഡ്ജ് നടത്തുന്ന മുതിർന്ന വ്യവസായിയ്ക്ക് കൈമാറി. വ്യവസായി ഈ വിവരം കൃത്യമായി മുൻ നഗരസഭ ചെയർമാനെ അറിയിച്ചു. ഇത് അനുസരിച്ച് നഗരസഭ ചെയർമാനും ഓൺലൈൻ മാധ്യമ ഉടമയും ചേർന്ന് എല്ലാം പറഞ്ഞ് പരിഹരിക്കുകയും ചെയ്തു. വ്യവസായിയുടെ ഇടപെടലിനെ തുടർന്ന് മുൻ ചെയർമാന് എതിരെ പ്രതിപക്ഷം ഒരു ചെറുവിരൽ അനക്കിയതുമില്ല.

നഗരസഭയ്ക്ക് എതിരെ നിരന്തരം വാർത്തയെഴുതുന്ന ചില ഓൺലൈൻ മാധ്യമങ്ങളും അഴിമതിക്കാരായ പ്രതിപക്ഷ – ഭരണപക്ഷ രാഷ്ട്രീയക്കാരും തമ്മിലുള്ള രഹസ്യ ബാന്ധവവും ഇപ്പോൾ കോട്ടയത്ത് പരസ്യമാണ്. ഇത്തരത്തിൽ ആർക്കും തങ്ങളെ തടയാനാവില്ലെന്ന രീതിയിൽ തകർത്തടിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പിടിയിലാണ് കോട്ടയം നഗരസഭ ഇപ്പോൾ. തലപ്പത്തിരിക്കുന്ന രാഷ്ട്രീയക്കാർ തന്നെ കോടികൾ തട്ടിയ്ക്കുകയും അക്കൗണ്ടിൽ പണം കുന്ന് കൂട്ടുകയും ചെയ്യുമ്പോൾ , ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ആർക്കും സാധിക്കില്ല.

നാളെ: മനോരമ കൈ വിട്ടാൽ തീർന്നു നഗരവികസനം !

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.