തട്ടിപ്പിന്റെ നരകസഭ…! ഭാഗം – 2
കോട്ടയം: 15 വർഷം മുൻപ്..! ഏതാണ്ട് 2010ൽ ഉദ്ഘാടനം ചെയ്തതാണ് കോടിമത പച്ചക്കറി മാർക്കറ്റ്. ഇതിന് ശേഷം കോട്ടയം നഗരത്തിൽ വൃത്തിയായി പുതിയ ഒരു സ്ഥാപനവും നഗരസഭയുടെ ഉടമസ്ഥതയിൽ തുടങ്ങിയിട്ടില്ല. ഇതിന് ശേഷം പൊളിച്ച് കളഞ്ഞ കെട്ടിടങ്ങളുടെ എണ്ണം നോക്കിയിൽ ഞെട്ടിപ്പോകും. കെട്ടിടങ്ങളും സ്ഥാപനങ്ങളും പൊളിച്ചു മാറ്റി പാർക്കിംങ് മൈതാനമാക്കുന്നതിൽ വൈദഗ്ധ്യം തന്നെ കോട്ടയം നഗരസഭ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന 211 കോടിയുടെ ചെക്ക് തട്ടിപ്പിൽ പോലും ആരും ചോദിക്കാനില്ലെന്ന ഉദ്യോഗസ്ഥ ധാർഷ്യം പ്രകടമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരസഭയിൽ പെൻഷൻ ഫണ്ട് തട്ടിപ്പിലൂടെ അഖിൽ സി.വർഗീസ് മൂന്നു കോടിയോളം രൂപ തട്ടിയെടുത്തപ്പോൾ തന്നെ, ചെക്ക് തട്ടിപ്പിനെപ്പറ്റി നഗരസഭ കൗൺസിൽ ജൂലിയസ് ചാക്കോ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കുമാരനല്ലൂരിലെ ഒരു ഗൃഹനാഥൻ തന്റെ വീട്ടുകരം അടയ്ക്കുന്നതിനായി നഗരസഭയിൽ ചെക്ക് നൽകി. ആറു മാസത്തോളം ചെക്ക് പിടിച്ചു വച്ച ഉദ്യോഗസ്ഥ സംഘം ചെക്കിന്റെ കാലാവധി തീർത്തു. ഇതു സംബന്ധിച്ചു നഗരസഭ സെക്രട്ടറിയ്ക്ക് ജൂലിയസ് ചാക്കോ കത്ത് നൽകിയെങ്കിലും അന്നത്തെ അക്കൗണ്ടസ് വിഭാഗത്തിലെ ക്ലർക്കിനെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സെക്രട്ടറി സ്വീകരിച്ചത്.
211 കോടിയുടെ ചെക്ക് തട്ടിപ്പ് പുറത്ത് വരുമ്പോഴും കോട്ടയം നഗരസഭയിൽ സംഭവിക്കുന്നതും ഇതു തന്നെയാണ്. വാടക ഇനത്തിൽ അടക്കം ചെക്ക് സമർപ്പിക്കുമ്പോൾ ചില ഉദ്യോഗസ്ഥർ ഈ ചെക്കിലെ തട്ടിപ്പിന്റെ വഴി കണ്ടെത്തും. ഇടപാടുകാർ സമർപ്പിക്കുന്ന ചെക്ക് ആറു മാസം വരെ പിടിച്ചു വച്ചാണ് നഗരസഭയിലെ ഉദ്യോഗസ്ഥ സംഘം തട്ടിപ്പിന് വഴിയൊരുക്കുന്നത്. ഇത്തരത്തിൽ ചെക്ക് ഫയൽ ചെയ്യാതിരിക്കുന്നതോടെ ചെറിയ തുക കൈക്കൂലി നൽകി, കുറഞ്ഞ തുകയ്ക്ക് ഇടപാടുകാർക്ക് ഇടപാട് തീർക്കാൻ ഉദ്യോഗസ്ഥർ അവസരം നൽകും. ഇതിലൂടെ ലക്ഷണങ്ങളാണ് നഗരസഭയ്ക്ക് നഷ്ടമാകുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
നാളെ: തട്ടിപ്പിന്റെ രാഷ്ട്രീയ വഴി; രാഷ്ട്രീയത്തിലൂടെ മാത്രം കോടികൾ സമ്പാദിച്ചവർ