കോട്ടയം നഗരസഭാ അവിശ്വാസം – ബിജെപി വിട്ടു നിൽക്കും; അവിശ്വാസം പരാജയപ്പെടും

കോട്ടയം :നഗരസഭ അവിശ്വാസ പ്രമേയത്തിൽ നിന്ന് ബിജെപിയുടെ എട്ട് അംഗങ്ങളും വിട്ടു നിൽക്കുവാൻ തീരുമാനം.

Advertisements

ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലാണ് തീരുമാനം വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഡിഎഫ് കൊണ്ടുവന്ന വിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്നാണ് ബിജെപി യുടെ തീരുമാനം.

ഇതേ തുടർന്ന് എട്ട് അംഗങ്ങളും അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കില്ല.

27 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ.

ബി ജെ പി കൂടി പ്രമേയത്തെ പിൻതുണച്ചാൽ 22 അംഗ ങ്ങുള്ള എൽഡിഎഫിന് തുടർന്നുള്ള വേട്ടെടുപ്പിലൂടെ ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിലൂടെ ഭരണം അട്ടിമറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ബി ജെ പി വിട്ടു നിൽക്കുന്നതിനാൽ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

കോൺഗ്രസിൻ്റെ ഒരംഗത്തെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന് യുഡിഎഫിന് 21 അംഗങ്ങൾ ആണ് നിലവിലുള്ളത്.

കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പു നൽകിയിരിക്കുന്നതിനാൽ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് യുഡിഫും പങ്കെടുക്കില്ല.

Hot Topics

Related Articles