പാലാ: കേരള കോൺഗ്രസിന്റെ കോട്ടയിൽ ഒടുവിൽ ജോസി കെ.മാണിയ്ക്കു വഴങ്ങി സിപിഎം. കേരള കോൺഗ്രസ് എം കൗൺസിലറെ കൗൺസിൽ ഹാളിലിട്ട് തല്ലിയ ബിനു പുളിക്കക്കണ്ടത്തെ പാലാ നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്നും തഴഞ്ഞ സിപിഎം. ജോസ് കെ.മാണിയുടെ സമ്മർദത്തെ തുടർന്നാണ് ബിനു പുളിക്കക്കണ്ടത്തെ സിപിഎം തഴഞ്ഞത്. ജോസിൻ ബിനോയെയാണ് ഇപ്പോൾ സിപിഎം ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി തിരഞ്ഞെടുതതിരിക്കുന്നത്.
ദിവസങ്ങൾ നീണ്ടു നിന്ന ആശങ്കകൾക്കൊടുവിലാണ് കേരള കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചത്. എൽഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ടു വർഷം കേരള കോൺഗ്രസും, ഒരു വർഷം സിപിഎമ്മും അവസാന രണ്ടു വർഷം കേരള കോൺഗ്രസും നഗരസഭ അധ്യക്ഷ പദവി വഹിക്കുമെന്നായിരുന്നു ധാരണ. ഇതേ തുടർന്ന് കേരള കോൺഗ്രസിന്റെ ചെയർമാൻ രാജി വയ്ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് ചെയർമാൻ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതായി ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരായ നിലപാടാണ് കേരള കോൺഗ്രസും ജോസ് കെ.മാണിയും സ്വീകരിച്ചത്. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റും, പാലാ ഏരിയ കമ്മിറ്റിയും ചർച്ച നടത്തുകയും ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്നും പിന്മാറുകയുമായിരുന്നു.