കോട്ടയം: നഗരസഭയിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും അവിശ്വാസത്തിനു നോട്ടിസ്
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് ഉടൻ നോട്ടിസ് നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തദ്ദേശ ഭരണ വകുപ്പ് കൊല്ലം റീജനൽ ജോയിന്റ് ഡയറക്ടർക്കു പ്രതിക്ഷ നേതാവ് കൂടിയായ കൗൺസിലർ ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള ഇടത് അംഗങ്ങളാണ് നോട്ടിസ് നൽകുന്നത്.
52 അംഗ കൗൺസിലിൽ യുഡിഎഫ് സ്വതന്ത്ര അംഗമായ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ്റെ പിന്തുണയോടെ യുഡിഎഫിന് 22 സീറ്റാണ് ഉണ്ടായിരുന്നത്. അടുത്തിടെ യുഡിഎഫിലെ ഒരു വനിത കൗൺസിലർ അന്തരിച്ചതോടെ അംഗബലം 21 ആയി.
എൽഡിഎ ഫിന് 22 സീറ്റുണ്ട്. എൽഡിഎ ഫും യുഡിഎഫും തുല്യത പാലിച്ച ഇത്തവണത്തെ ആദ്യ കൗൺസിൽ നിലവിൽ വന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായത്.
ഇതേസമയം എൽഡിഎഫ് വീ ണ്ടും അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നതു സംബന്ധിച്ച് 3 മുന്നണികളും പരസ്യ പ്രതികരണത്തി നു തയാറായില്ല.
ഇനിയുള്ള ദിവസങ്ങൾ കോട്ടയം നഗരം രാഷ്ട്രീയ നാടകങ്ങൾക്കാവും സാക്ഷ്യം വഹിക്കേണ്ടി വരിക