കോട്ടയം തിരഞ്ഞെടുപ്പോളത്തിലേയ്ക്കു; കോട്ടയം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന്; മണിമലയിലും പൂഞ്ഞാറിലും മുക്കടയിലും തിരഞ്ഞെടുപ്പ്

കോട്ടയം: കോട്ടയം വീണ്ടും തിരഞ്ഞെടുപ്പാവേശത്തിലേയ്ക്ക്. കോട്ടയം നഗരസഭയിലെ 30 ആം വാർഡിലാണ് നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇത് കൂടാതെ മണിമല, പൂഞ്ഞാർ, മുക്കട പഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. മെയ് 30 നാണ് എല്ലായിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം ഇന്ന് വരും. വരണാധികാരി ഇന്ന് നോട്ടീസ് നൽകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഇന്നു മുതൽ കോട്ടയം നഗരസഭയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വരും.

Advertisements

മെയ് 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 12 ന് പത്രികയുടെ സൂക്ഷ്മപരിശോധനയും, 15 ന് പത്രിക പിൻവലിക്കുകയും ചെയ്യാം. കോട്ടയം നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും ഒരു പോലെയാണ് സീറ്റ്. 22 കൗൺസിലർമാർ വീതമാണ് രണ്ടു മുന്നണികൾക്കുമുണ്ടായിരുന്നത്. പുത്തൻതോട് കൗൺസിലറും യുഡിഎഫ് അംഗമായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലുള്ള ഭരണം നിലനിർത്താൻ യുഡിഎഫിനും , ഭരണം തിരികെ പിടിക്കാൻ എൽഡിഎഫിനും ഉപതിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. നിലവിൽ യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യനാണ് നഗരസഭ അധ്യക്ഷ. 52 അംഗ കൗൺസിലിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. കൗൺസിലിൽ ബിജെപിയ്ക്കു എട്ട് അംഗങ്ങൾ ഉണ്ട്. വോട്ടെടുപ്പിൽ രണ്ടു മുന്നണികൾക്കും ഒരു പോലെ വോട്ട് ലഭിച്ചതോടെ നറക്കെടുപ്പിലൂടെയാണ് ബിൻസി തിരഞ്ഞെടുക്കപ്പെട്ടത്.

Hot Topics

Related Articles