കോട്ടയം : കോട്ടയം നഗരസഭയിലെ എല്ലാ സ്കൂളിലും വാട്ടർ പ്യൂരിഫെയർ എത്തിക്കുന്ന പദ്ധതിയുമായി കോട്ടയം നഗരസഭ. ഉദ്ഘാടനം ജൂൺ 14 ന് രാവിലെ 9 ന് മോഡൽ സ്കുളിൽ പദ്ധതി നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ബി. ഗോപകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു സന്തോഷ് കുമാർ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സിന്ധു ജയകുമാർ , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഡോ. സോനാ പി ആർ , കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ , വാർഡ് കൗൺസിലർ ജയമോൾ ജോസഫ് , യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ എം.പി സന്തോഷ് കുമാർ , ബിജെപി പാർലമെൻററി പാർട്ടി ലീഡർ ടി ആർ അനിൽകുമാർ , നാട്ടകം വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ് എന്നിവർ പ്രസംഗിച്ചു. 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതിയിൽ കഴിഞ്ഞവർഷംഹയർസെക്കൻഡറി സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തിരുന്നു.