കോൺഗ്രസ് നേതാവും കോട്ടയം നഗരസഭ വൈസ് ചെയർമാനമായ ബി.ഗോപകുമാർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്

കോട്ടയം: നഗരസഭ വൈസ് ചെയർമാനും, കോൺഗ്രസ് നേതാവുമായ ബി ഗോപകുമാർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്. എൻ എസ്എസ് പ്രതിനിധി സഭാംഗവും നഗരസഭാ ഉപാധ്യക്ഷനും മുൻ കോട്ടയം നഗരസഭ അധ്യക്ഷനുമാണ് ഇദ്ദേഹം. തിരുനക്കര മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. തിരുനക്കര തെക്കേനട ശിവപ്രഭയിൽ (അമ്പാട്ട്) കുടുംബാംഗമാ ണ് . വൈസ് പ്രസിഡന്റായി പി.മധുവിനെയും ട്രഷററായി കെ.പി.കമലപ്പൻ നായരെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles