കോട്ടയം മുണ്ടക്കയത്ത് അമ്മ മകനെ വെട്ടിക്കൊന്ന സംഭവം : അമ്മ കൊലപ്പെടുത്തിയത് ശല്യം സഹിക്കാതെ : അമ്മ ഗുരുതര കാൻസർ രോഗി 

കോട്ടയം : മുണ്ടക്കയത്ത് അമ്മ മകനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കവയ്യാതെ. നിരന്തരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്ന മകനെ ശല്യം സഹിക്കാതെയാണ് അമ്മ കൊലപ്പെടുത്തിയത്. ക്യാൻസർ രോഗി കൂടിയായ മാതാവ് മകൻറെ ശല്യം സഹിക്കാനാവാതെ ക്രൂരതയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ 20നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരിച്ചത്. പരിക്കേറ്റ അനൂദേവൻ (45) ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മാതാവ് സാവിത്രി അമ്മയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. മദ്യ ലഹരിയിൽ  മകന്റെ ശല്യം സഹിക്കാതെ ആയിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി. നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന അനുദേവൻ മദ്യലഹരിയിലായിരുന്നു ആക്രമണങ്ങൾ നടത്തിയത്. അനു ദേവന്റെ മൃതദേഹം ആശുപത്രി മോർച്ചറി യിൽ. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.