മുണ്ടക്കയത്ത് ഓർമ്മകൾ പങ്കു വച്ച് അവർ സ്‌കൂൾ മുറിയിൽ ഒത്തു കൂടി

മുണ്ടക്കയം:ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച അക്ഷരമുറ്റത്ത് അവർ ഒത്തുകൂടി ഒരിക്കൽകൂടി.മുണ്ടക്കയം സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്‌കൂളിലെ 1982 എസ്.എസ്.എൽ.സി.ബാച്ചാണ് 40 വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഞായറാഴ്ച സ്‌കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്.വിശേഷങ്ങൾ പങ്കുവെച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും മണിക്കൂറുകൾ ചെലവഴിച്ചു.അന്ന് പഠിച്ച ക്ലാസ്മുറികളും കളിക്കളങ്ങളും പൂന്തോട്ടവും ഒക്കെ ചുറ്റിനടന്നു കണ്ടപ്പോൾ കൗമാരത്തിലേക്ക് തിരിച്ചുപോയ അനുഭവവുമായി വീണ്ടും കാണാമെന്ന പ്രത്യാശയോടെ ആ കൂട്ടുകാരികൾ പടിയിറങ്ങി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.