സമ്മാനവും മധുരവുമായി ശ്രീനിപുരത്ത് മദ്രസയിൽ പ്രവേശനം ഉത്സവമായി

എരുമേലി : ഒട്ടേറെ അവാർഡുകളും ബഹുമതികളും നേടിയ മദ്രസയിൽ ഇത്തവണ പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ ഗംഭീരമായി പ്രവേശന ഉത്സവം. നവാഗതരെ മധുരം നൽകിയും പരീക്ഷാ വിജയികളെ സമ്മാനങ്ങൾ നൽകിയും സ്വീകരിച്ചു. വിദ്യാർത്ഥികൾ ഏറെയുള്ള ശ്രീനിപുരം മിസ്ബാഹുൽ ഹുദാ മദ്രസയിലാണ് ഇത്തവണ പ്രവേശന ഉത്സവം ഗംഭീരമായി മാറിയത്.

എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് ഉദ്ഘാടനം നിർവഹിച്ചു. ലജ്‌നത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് ഹാജി ഹബീബ് മുഹമ്മദ് മൗലവി അവാർഡ് ദാനം നടത്തി. ക്യാഷ് അവാർഡുകൾ മഹല്ലാ മുസ്ലിം ജമാഅത്ത് സെക്രട്ടറി സി എ എ കരീം വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടിഎ പ്രസിഡന്റ് നൗഷാദ് കുറുങ്കാട്ടിൽ അധ്യക്ഷനായിരുന്നു. ഇമാം എം എച്ച് ത്വാഹാ മൗലവി, സി യു അബ്ദുൽ കരീം, അജ്മൽ വിലങ്ങുപാറ, റെജി ചക്കാലയിൽ, മുഹമ്മദ് റെഫീഖ് മൗലവി, അനീഷ് തറയിൽ, അസീസ് പുളിവേലി, സി എ ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles