കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് : അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമോ എന്ന കെ അനിൽകുമാറിന്റെ ചോദ്യത്തിന് മറുപടിയുമായി ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻലാൽ : അവിശ്വാസ പ്രമേയ നീക്കം കോൺഗ്രസ് സിപിഎം ഒത്തുതീർപ്പിന്റെ ഭാഗമെന്ന് ആരോപണം

കോട്ടയം: അവിശ്വാസപ്രമേയ നീക്കം  സിപിഎം – കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ്  ജി ലിജിൻ ലാൽആരോപിച്ചു. നാലു കോടിയോളം രൂപ അഖിൽ സി  വർഗീസ് എന്ന ഉദ്യോഗസ്ഥൻ തട്ടിയെടുത്തു മുങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടിയിട്ടില്ല. പെൻഷൻ സെക്ഷനിൽ പ്രായോഗിക പരിചയമില്ലാത്ത ജൂനിയർ നഴ്സിനെ നിയോഗിച്ചശേഷം അവര്ക് സഹായം നൽകാൻ എന്ന രീതിയിൽ സ്ഥലം മാറ്റിയ അഖിലിന് തുടരാൻ അവസരം നൽകിയത് നഗരസഭയിലെ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടാണ് ഇവിടെ വ്യക്തമാകുന്നത്.

Advertisements

ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടിയിട്ടില്ല. പെൻഷൻ സെക്ഷനിൽ  പ്രായോഗിക പരിചയമില്ലാത്ത ജൂനിയർ നഴ്സിനെ  നിയോഗിച്ചശേഷം  അവര്ക് സഹായം നൽകാൻ എന്ന രീതിയിൽ സ്ഥലം മാറ്റിയ അഖിലിന്  തുടരാൻ അവസരം  നൽകിയത് നഗരസഭയിലെ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടാണ് ഇവിടെ വ്യക്തമാകുന്നത്.തട്ടിപ്പുകാരന്  രാഷ്ട്രീയ സംരക്ഷണം നൽകുകയാണ് നഗരസഭ ചെയ്യുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ നടപടി ഒതുക്കാൻ ആയിരുന്നു ഭരണ പ്രതിപക്ഷങ്ങൾ ലക്ഷ്യമിട്ടത്.ബിജെപി സമരമുഖത്ത് വന്നതോടെ അതു പൊളിഞ്ഞു. ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാണ് ബിജെപിയുടെ സമരം. അല്ലാതെ തട്ടിപ്പുകാരനെ സംരക്ഷിക്കാനുള്ള നാടകമല്ല.

കേരളത്തിൽ ഉയർന്ന IAS കാർക്ക് പോലും ഒരു മാസം 3 ലക്ഷം രൂപ പെൻഷൻ ലഭിക്കില്ല എന്നാൽ കോട്ടയം നഗരസഭയിൽ 3 ലക്ഷം രൂപ പെൻഷൻ ഇനത്തിൽ ഒരു അക്കൗണ്ടിലേയ്ക് പോകുമ്പോൾ അത് എല്ലാവരും ഒത്ത് ചേർന്നൊരു തട്ടിപ്പാണ് എന്ന വ്യക്തമാണ് എന്നും ലിജിൻ ലാൽ പറഞ്ഞു ആകാശപാത , കോടിമത രണ്ടാം പാലം,ഇൻഡോർ സ്റ്റേഡിയം ഇവയെല്ലാം പൊതു പണം വിനിയോഗിച്ചുള്ള അഴിമതിയുടെ സ്മാരകങ്ങളാണ്.

ആകാശപാത , കോടിമത രണ്ടാം പാലം,ഇൻഡോർ സ്റ്റേഡിയം ഇവയെല്ലാം പൊതു പണം വിനിയോഗിച്ചുള്ള അഴിമതിയുടെ സ്മാരകങ്ങളാണ്. കോട്ടയം എംഎൽഎയുടെ ഈ  അഴിമതികൾ  വിജിലൻസ് അന്വേഷണത്തിന് വിടാൻ സിപിഎം തയ്യാറാകുന്നില്ല. ഇരുവരും തമ്മിലുള്ള ധാരണയുടെ പ്രത്യക്ഷ സാക്ഷ്യപത്രമാണിത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.