കമ്പനിയിൽ അതിക്രമിച്ചു കയറിയ ഇതര സംസ്ഥാന തൊഴിലാളിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം: കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ 

 കോട്ടയം: പൂവൻതുരുത്ത് ഭാഗത്തുള്ള ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ മനോജ് ബറുവ (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ കങ്ങഴ ഇടയരിയ്ക്കൽ ജോസ് കുര്യനെ (57) യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  

Advertisements

ഇന്ന് രാവിലെ 6 :15 മണിയോടുകൂടി  പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഹെവിയ റബ്ബർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച്  കയറാൻ  ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. തുടർന്ന്  ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കയ്യില്‍ ഇരുന്ന കമ്പിവടിയും,അവിടെയുണ്ടായിരുന്ന സിമന്റ് കട്ടയും  ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.