കോട്ടയം: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച മുട്ടമ്പലം സ്വദേശിയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ജൂൺ 19 തിങ്കളാഴ്ച രാവിലെ 10 നാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. മുട്ടമ്പലം ഒഴുകയിൽ റോയി ജോർജാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം ജൂൺ 19 തിങ്കളാഴ്ച രാവിലെ പത്തിന് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്, 10.30 ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുട്ടമ്പലം സെന്റ് മാർക്‌സ് സിഎസ്‌ഐ ഇടവക സെമിത്തേരിയിൽ സംസ്‌കരിക്കും.
Advertisements