കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിലെ കടകൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ സംഘവും മദ്യപാനികളും തമ്പടിയ്ക്കുന്നതായി പരാതി. നാഗമ്പടം ബസ് സ്റ്റാൻഡിലെ ചില കടകൾ കേന്ദ്രീകരിച്ചാണ് ചില സാമൂഹിക വിരുദ്ധ ശക്തികളും മദ്യപാനികളും ജോലിയ്ക്കെന്ന പേരിൽ തമ്പടിയ്ക്കുന്നത്. ഇത് നാട്ടുകാർക്ക് ശല്യമായി മാറുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ സ്ഥിരം മദ്യപസംഘവും പോക്കറ്റടിക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇതിനു പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് നാഗമ്പടം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ സംഘം തമ്പടിയ്ക്കുന്നതായി വ്യക്തമായിരിക്കുന്നത്. നാഗമ്പടം ബസ് സ്റ്റാൻഡിലെ ചില കടകളിൽ ജോലിയ്ക്കെന്ന പേരിലാണ് ഈ സംഘങ്ങളിൽ ചിലർ കടന്നു കൂടിയിരിക്കുന്നത്. ഇത്തരത്തിൽ കടന്നു കൂടുന്നവർ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും മദ്യം വാങ്ങിയെത്തി സ്റ്റാൻഡിൽ തന്നെ ഇരുന്ന മദ്യപിയ്ക്കുന്നതും പതിവാണ് എന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആളുകളെ ഒഴിവാക്കണമെന്നാണ് നാട്ടുകാർ വ്യാപാരികളോട് ആവശ്യപ്പെടുന്നത്.