കോട്ടയം: നഗരസഭയിലെ മൂന്നരക്കോടി രൂപയുടെ തട്ടിപ്പിൽ നഗരസഭ സെക്രട്ടറിയ്‌ക്കെതിരായ നടപടി ശുപാർശ മുക്കി സംസ്ഥാന സർക്കാർ. തട്ടിപ്പിൽ നഗരസഭ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പുറത്തു വിട്ട റിപ്പോർട്ടാണ് സംസ്ഥാന സർക്കാർ മുക്കിയത്. കോട്ടയം നഗരസഭ സെക്രട്ടറി അനിൽകുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ് സർക്കാർ സെക്രട്ടറിയെ രക്ഷിച്ചത്.
തട്ടിപ്പു കേസിലെ പ്രതിയായ വൈക്കം നഗരസഭയിലെ ക്ലർക്കും കോട്ടയം നഗരസഭയിലെ മുൻ ക്ലർക്കുമായ അഖിൽ സീ വർഗീസ് അഞ്ചു മാസമായിട്ടും ഒളിവിലാണ്. ആദ്യം കോട്ടയം വെസ്റ്റ് പൊലീസും പിന്നീട് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും അഖിലിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തട്ടിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് കോട്ടയം നഗരസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അന്വേഷിച്ചത്. ഇതേ തുടർന്നാണ് സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൻഷന്റെ ഭാഗമായി ട്രഷറിയിലേയ്ക്കുള്ള സാക്ഷ്യപ്പെടുത്തിയ കത്ത് നൽകിയ അക്കൗണ്ടുകൾ പരിശോധിക്കാതെയാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ അഖിൽ തയ്യാറാക്കിയ പെൻഷൻ ഫണ്ട് സംബന്ധിച്ചുള്ള ഫയലുകൾ ഒന്നും തന്നെ സൂപ്രണ്ടോ അക്കൗണ്ടന്റോ പരിശോധിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടറി, അക്കൗണ്ടൻഖ്, പി.എ ടു സെക്രട്ടറി , സൂപ്രണ്ട് എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സെക്രട്ടറി അനിൽകുമാറിനെ സംരക്ഷിച്ച സർക്കാർ ബാക്കി എല്ലാവർക്കും എതിരെ നടപടിയെടുത്തു.