കഞ്ഞിക്കുഴിയെ ശുചിത്വ സുന്ദരമേഖലയാക്കാൻ പദ്ധതി; സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം പദ്ധതി നടപ്പാക്കുക നാലു വാർഡുകളിൽ; പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ

കോട്ടയം: നാടിനെ ഭംഗിയും വൃത്തിയുള്ളതുമാക്കാൻ പ്രതിജ്ഞാ ബന്ധമായി ഒരു പറ്റം കൗൺസിലർമാർ സംസ്ഥാന സർക്കാരുമായി കൈകോർക്കുന്നു. കോട്ടയം നഗരസഭയിലെ 15,16,17,18 വാർഡുകളുൾപ്പെടുന്ന പ്രദേശം കേരള സർക്കാർ, ജില്ലാഭരണകൂടം, കോട്ടയം നഗരസഭ, വ്യാപാരി വ്യവസായി സമൂഹം. റസിഡൻസ് അസോസിയേഷനുകൾ. വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കഞ്ഞിക്കുഴിയെ സമ്പൂർണ ശുചിത്വനഗരമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. കഞ്ഞിക്കുഴിയിലെ പ്രദേശവാസി കൂടിയായ ജസ്റ്റിസ് കെ.ടി. തോമസ്, മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി റോയ് പോൾ എന്നിവർ പദ്ധതിയ്ക്കായി മുന്നിൽ നിന്ന് നയിക്കുന്നുണ്ട്.

Advertisements

പദ്ധതിയുടെ ഭാഗമായി 2013 മെയ് 28-ാം ഞായറാഴ്ച വൈകിട്ട് നാലിന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർ പേഴ്‌സൺ. പി.കെ. ജയശ്രീ ജില്ലാകളക്ടർ, കെ. കാർത്തിക് ജില്ലാ പോലീസ് മേധാവി. വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതിയുടെ വിശദീകരണത്തിനായി ചേർന്ന പത്രസമ്മേളനത്തിൽ 15 ആം വാർഡ് അംഗം അജിത് പൂഴിത്തറ, 16 ആം വാർഡ് അംഗം ജിബി ജോൺ , 17 ആം വാർഡ് അംഗം ജൂലിയസ് ചാക്കോ വാർഡ്, 18 ആം വാർഡ് അംഗം പി ഡി സുരേഷ് എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലക്ഷ്യം കഞ്ഞിക്കുഴിയുടെ സമഗ്രവികസനം
കേരളസർക്കാർ, ജില്ലാഭരണകൂടം. കോട്ടയം നഗരസഭ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ആരാധനാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ. സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡൻസ് അസോസിയേഷനു കൾ. പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ കോട്ടയം നഗരത്തിന്റെ കി ഴക്കൻ പ്രദേശമായ കഞ്ഞിക്കുഴിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി മൈവില്ലേജ് എന്ന പദ്ധതി സമ്പൂർണ്ണ സ്വയംപര്യാപ്തത എല്ലാ മേഖലയിലും’ എന്ന ആശയം മുൻനി ർത്തി ആവിഷ്‌കരിക്കുകയാണ്. കോട്ടയം നഗരസഭ 15, 16, 17, 18 എന്നീ വാർഡുകളുൾ പ്പെടുന്ന പ്രദേശം. പ്ലാന്റേഷനു സമീപം റെയിൽവേ മേൽപ്പാലം മുതൽ വടക്ക് ഇറ ഞ്ഞാൽ പാലം വരെയും കിഴക്ക് കഞ്ഞിക്കുഴി പാലം. തുരുത്തേൽ പാലം വരെയും തെക്ക് കളത്തിക്കടവ് പാലം വരെയും വരുന്ന പ്രദേശങ്ങളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഈ മേഖലയുടെ സമഗ്രവികസനം. പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങൾ.സാമൂഹ്യ സുരക്ഷ, അന്തർദേശീയനിലവാരത്തിലുള്ള വളർച്ച, ഭൂപ്രകൃതി സംരക്ഷണം, പ ശ്ചാത്തല വികസനം. പ്രദേശത്തിന്റെയും നിവാസികളുടെയും സമ്പൂർണ്ണ ഉന്നമനം എന്നിവയെല്ലാം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കർമ്മപരിപാടികളാണ് മൈവില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിപ്രദേശത്തുള്ള ജനങ്ങളുടെ ജീവിതനിലവാര വും സാമൂഹ്യപശ്ചാത്തലവും ലോകനിലവാരത്തിലേക്കുയർത്തുക എന്ന മഹത്തായ ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.

സമ്പൂർണ്ണ ഖരമാലിന്യനിർമ്മാർജനം
മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക. വീടുകളും. സ്ഥാപനങ്ങളും പേപ്പർബാഗുകളും തുണിസഞ്ചിക ളും ഉപയോഗിക്കുക. ഉപയോഗശേഷം ഉണ്ടാകുന്ന കാ സ്റ്റിക് കുപ്പി, ഇ. വേസ്റ്റ് മറ്റു മാലിന്യങ്ങൾ യഥാസമയ ങ്ങളിൽ വീടുകളിൽ നിന്നും ശേഖരിച്ചു റീ സൈക്ലിംഗ് യൂണിറ്റുകൾക്ക് കൈമാറും. കുടുംബശ്രീയുടെ സഹ കരണത്തോടെ പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ എന്നിവയുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കും.

റോഡുകളുടെ സൗന്ദര്വവൽക്കരണവും സംരക്ഷണവും
പദ്ധതിയിലുൾപ്പെടുന്ന പ്രധാന റോഡുകളായി. കെ കെ റോഡ് പ്ലാന്റേഷൻ മുതൽ കഞ്ഞിക്കുഴി പാലം വരെയും കഞ്ഞിക്കുഴി ജംഗ്ഷൻ മുതൽ തുരുത്തേൽ പാലം വരെയും (ii) കഞ്ഞിക്കുഴി മുതൽ ഇറഞ്ഞാൽ പാലംവരെയും (iv) കഞ്ഞിക്കുഴി മുയൽ കളത്തിൽക്കടവ് പാലംവരെയും ഉള്ള റോഡുകളുടെ സൗന്ദര്യവൽക്കര ണവും സംരക്ഷണവും തയ്യാറാക്കി പ്രദേശത്തെ ഗാർഡൻ വില്ലേജ് ആക്കി മാറ്റും. മറ്റു റോഡുകളുടെ സംരക്ഷണവും പരിപാലനവും ജനകീയ സംരംഭമാക്കി മാറ്റും.

മൈവില്ലേജ് പദ്ധതിയിലുൾപ്പെടുന്ന മുഴുവൻ പ്രദേശവും സിസിടിവി ക്യാമറയുടെ സമ്പൂർണ്ണ നിരീക്ഷണത്തിലാക്കി മാ റ്റുന്നതു വഴി സമ്പൂർണ്ണ സുരക്ഷിത മേഖലയായി മാറും. മാലിന്യം വലിച്ചെറിയുന്നതും സാമൂഹ്യവിരുദ്ധപ്രവർ ത്തനങ്ങൾ തടയുന്നതിനും ഏതൊരു കുറ്റകൃത്യവും കണ്ടുപിടിക്കുന്നതിനും ഇതുവഴി സാധ്യമാകും.
പദ്ധതി പ്രദേശത്തെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും പരിസ രങ്ങളും 5 ദിവസം കൂടുമ്പോൾ മരുന്നു തളിച്ച് കൊതുകുകൾ പെരുകുന്നതു തടയും. ഇതിനായി വോളന്റിയർമാരുടെ സേവ നം ലഭ്യമാക്കും.

സേവനസേന

വിവിധ ആവശ്യങ്ങൾക്കായി സേവനങ്ങൾ യഥാസമയം വിശ്വസ്തതയോടുകൂടി ചെയ്യുന്നതിന് കുടുംബശ്രീയുടെയും വിദഗ്ദ അവിദഗ്ദ തൊഴിൽ മേഖലയി ലുള്ളവരുടെയും സേവനം ലഭ്യമാക്കും. ഉദാ: ഇലക്ട്രീഷ്യൻ. പ്ലംബർമാർ, ഡ്രൈവർമാർ, ഹൗസ് കീപ്പിങ്, നിർമ്മാണമേഖല തുടങ്ങി എല്ലാ തൊഴിൽ മേഖലകളെയും ഏകോപിപ്പിച്ച് വിശ്വസ്തരും വിദഗ്ദരുമായ വരുടെ സേവനം യഥാസമയം ഉറപ്പാക്കും. ഉൽപന്ന നിർമ്മാണം കുടുംബശ്രീകളുടെ
മേൽനോട്ടത്തിൽ വിവിധ സംരംഭങ്ങൾ ആരംഭിച്ച് പ്രദേശ ത്തെ മുഴുവൻ ഗുണഭോക്താക്കൾക്കും ആവശ്യമായ ശുദ്ധമായ വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപനയും സാധ്യ ക്കും. കോഴിമുട്ട, ശുദ്ധമായ പാൽ, അരിപ്പൊടി, കറിപ്പൊടി, മീൻ വളർത്തൽ എന്നിവ നടപ്പാക്കും.

കുടുംബശ്രീ ന്യായവില ഹോട്ടൽ

മായം കലരാത്ത ശുദ്ധമായ ഭക്ഷണങ്ങൾ ലഭ്യമാ ക്കുന്നതിനും, ശയ്യാവലംബരായി കഷ്ടപ്പെടുന്ന വർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

പാലിയേറ്റീവ്
രോഗീപരിചരണം. ആതുരസേവനം എന്നീ ലക്ഷ്യത്തോടെ രോഗാതുരരായി സഹായം ആവശ്യമുള്ളവർക്ക് സേവനം ലഭ്യമാക്കുന്നു.

ജനസേവനകേന്ദ്രം
വിവിധ സർക്കാർ, അർദ്ധസർക്കാർ, മറ്റു ഓഫീസ് എന്നിവിട ങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ, നികുതി അടയ്ക്കൽ. സർക്കാർ ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ സേവന ങ്ങൾ ലഭ്യമാക്കുന്നതിന് സേവനസജ്ജമായ ഓഫീസ് ആരംഭിക്കും. ഹെൽത്ത് സെന്റർ & മെഡിക്കൽ ലാബ് കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് ഒരു പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കും. ഇതുമൂലം പൊതുജനങ്ങൾക്ക് പ്രാഥമിക ചികിൽസകൾക്കായി പട്ടണത്തിൽ പോകാതെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഇതിനോടനുബന്ധിച്ച് ആത്യാധുനിക സംവിധാനത്തോടെയുള്ള ലബോറട്ടറി സംവിധാനം കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും ഭവനങ്ങളിൽ സേവനം ലഭ്യമാക്കും.

ഫ്‌ളൈ ഓവർ കം ബൈപാസ്
ശാസ്ത്രി റോഡ് മദർ തെരേസ റോഡ് റബ്ബർ റോഡ് ജംഗ്ഷൻ ക ഞ്ഞിക്കുഴി പാലത്തിനു കിഴക്കുവശം കെ.കെ. റോഡിൽ വന്നു വരുന്ന ബൈപാസ് ബസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കഞ്ഞിക്കുഴിക്കവലയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കഞ്ഞിക്കുഴി മുനി സിപ്പൽ മൈതാനം സർക്കാരിന്റെയും നഗരസഭയുടെയും മറ്റു ധനകാര്യസ്ഥാപനങ്ങളു ടെയും സഹായത്തോടെ ബസ് കും ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ, കഞ്ഞിക്കുഴിയിലെ 5 ബസ്റ്റോപ്പുകളും മാറ്റുന്നതുവഴി ഗതാഗതക്കുരുക്കി പരിഹാരം പ്രതീക്ഷിക്കുന്നു. റോഡു പുറ നു വലിയ മ്പോക്കുകൾ കണ്ടെത്തി വീതി ലഭ്യമാക്കും. ഓട്ടോ ടാക്‌സി, ചരക്കുവാഹനങ്ങൾ എന്നിവയുൾപ്പെടെ ഈ ബസ് ബേയിലേയ്ക്ക് ഇറഞ്ഞാൽ റോഡിൽ നി ന്നും കഞ്ഞിക്കുഴിയിലേയ്ക്ക് വരുന്ന വാഹനങ്ങൾ

മൗണ്ട് കാർമൽ സ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും നേരിട്ട് ബസ് വഴി മെയിൻ റോഡിൽ പ്രവേശിക്കുന്നതുവഴി വലിയ ഒരു പ്രതിസന്ധി ഒഴിവാകും.
മടുക്കാനി ജംഗ്ഷനിൽ നിന്നും വെട്ടൂർ ജംഗ്ഷൻ വരെ യുള്ള പഴയ പോസ്റ്റ് ഓഫീസ് റോഡ് 3 മീറ്റർ വീതി വർ ദ്ധിപ്പിച്ച് മുട്ടമ്പലം ചന്തക്കവല റോഡിലേയ്ക്ക് അടിപ്പാത നിർമ്മിച്ചും. ടി ജംഗ്ഷനിൽ റൗണ്ടാന സ്ഥാപിച്ച് ഗതാഗ തം സുഗമമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സ ഹായം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടും.

സെന്റ് പീറ്റേഴ്‌സ് റോഡ്
കെ.കെ. റോഡിനെയും കറുകച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്ങാനം സെന്റ് പീറ്റേഴ്‌സ് റോഡ് 3 മീറ്റർ വീതി വർദ്ധിപ്പിച്ച് മികച്ച നിലവാരത്തിലെത്തിക്കും.

പഠനസഹായം
വിഷമതയനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥി കൾക്ക് വിവിധ തരത്തിലുള്ള പഠനസഹായം ലഭ്യമാക്കും.

രക്തദാന സേന
സാമൂഹ്യബോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടി യന്തിര സാഹചര്യങ്ങളിൽ രക്തം നൽകുന്നതിന് യുവാ ക്കളുടെ സഹകരണത്തോടെ ബ്ലഡ് ഡോണേഴ്‌സ് മിനി ടൂറിസം സംരംഭങ്ങൾ കളത്തിക്കടവ്. ഇറഞ്ഞാൽ കടവ്. തുരുത്തേൽ പാല ത്തിനു സമീപമുള്ള തോട് എന്നിവ സായാഹ്ന വിശ്രമകേന്ദ്രങ്ങളായി വികസിപ്പിക്കും.

24 X 27 അടിയന്തിര സാഹചര്യങ്ങളിൽ സേവനം ലഭ്യമാക്കുന്നതിന് കർമ്മ
നിരതരായ യുവതീയുവാക്കളെ ഉൾപ്പെടുത്തി കർമ്മസേന രൂപീകരിക്കും.

പച്ചക്കറിക്ക്യഷി, പൂ കൃഷി
എല്ലാ വീടുകളിലും പച്ചക്കറി കൃഷിയും, ഉപയോഗ യോഗ്യമല്ലാതെ കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ സമ്പൂർണ പച്ചക്കറി കൃഷി വികസനവും പൂ കൃഷി വകസനവും സാധ്യമാക്കും.

Hot Topics

Related Articles