കോട്ടയം സ്വദേശി ഷവർമ്മ കഴിച്ച് മരിച്ച സംഭവം : വില്ലനായത് മുട്ട മയണൈസോ ? മുട്ടമയണൈസ് നൽകിയാൽ ഹോട്ടൽ അടപ്പിക്കും : മന്ത്രി വീണ ജോർജ് 

പത്തനംതിട്ട: രാഹുല്‍ ഡി നായരുടെ ഷവര്‍മ കഴിച്ചുള്ള മരണ എന്ന സംശയത്തില്‍ പരിശോധനാഫലം കിട്ടിയശേഷം തുടര്‍നടപടികളെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.പരിശോധന ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുയാണെന്നും പരിശോധനാ ഫലം കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ ആരോഗ്യമന്ത്രി, ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും വ്യക്തമാക്കി.കൂടുതല്‍ നിയന്ത്രങ്ങളെ കുറിച്ച്‌ രാഹുലിൻ്റെ കാര്യത്തിലെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആലോചിക്കുമെന്നും വീണ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

Advertisements

അതേസമയം ഭക്ഷ്യവിഷബാധ സംഭവത്തില്‍ ലെ ഹയാത്ത് ഹോട്ടല്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുല്‍ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടല്‍ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബര്‍ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ കഴിഞ്ഞ ആഴ്ച ഷവര്‍മ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലില്‍ നിന്നാണ് ഷവര്‍മ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ രാഹുലെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ രാഹുല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Hot Topics

Related Articles