കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കിളിരൂർ ഇല്ലിക്കൽ സ്വദേശിയായ യുവാവ്

കോട്ടയം: നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം കുമരകം കിളിരൂർ പരുത്തിയകം ഭാഗം കൊച്ചുപറമ്പിൽ ഷിഹാബ് കുഞ്ഞിന്റെ മകൻ മുഹമ്മദ് ഷാഹിദ് (23) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് ശരത്തിന് പരിക്കേറ്റു.

Advertisements

കഴിഞ്ഞ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പാറേച്ചാൽ ബൈപ്പാസിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദും, ശരത്തും. ഇതിനിടെ എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മുഹമ്മദിനും ശരത്തിനും പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം വരെ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേ തുടർന്നു ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.