നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധബോധവത്കരണ ക്ലാസ്സ് നടത്തി; അസി. എക്സൈസ് ഇൻസ്പെക്ടർ ബി.. ആനന്ദ് രാജ് ക്ലാസ് നയിച്ചു

നാട്ടകം: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്കായി റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി. പരിപാടിയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് കോട്ടയം അസി. എക്സൈസ് ഇൻസ്പെക്ടർ ബി.. ആനന്ദ് രാജ് നയിച്ചു. ലഹരി ഉപയോഗ ദോഷ വശങ്ങൾ അതുമൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, സ്വന്തം ശരീരത്തെ ഈ ലഹരി എത്രത്തോളം നശിപ്പിക്കുന്നു എല്ലാ കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കു വിശദമായ മറുപടിയും അദ്ദേഹം നൽകി. സ്‌കൂൾ അധ്യാപകൻ സഞ്ജയ്, വൃന്ദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles