കോട്ടയം നട്ടാശേരി പുത്തേട്ട് ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു : പോസ്റ്റ് ഒടിഞ്ഞു ; പാറമ്പുഴ ഭാഗത്ത് വൈദ്യുതി മുടങ്ങി


കോട്ടയം : നട്ടാശേരി പുത്തേട്ട് നെല്ലുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൈദ്യുതി പോസ്റ്റ് ഒഴിഞ്ഞതോടെ പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. വാഹനം റോഡിൽ തന്നെ കടക്കുന്നതോടെ ചവിട്ടു വഴി പാറമ്പുഴ റോഡ് ഗതാഗതം തടസപ്പെട്ടു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചിരിക്കുന്നതിനാൽ, ഈ കുഴി ഒഴിവാക്കാൻ വെട്ടിച്ചു മാറ്റിയ ലോറി അപകടത്തിൽ പെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

Advertisements

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കൂടിയായിരുന്നു സംഭവം. മണർകാട് ഭാഗത്തുനിന്ന് ആർപ്പൂക്കര റാണി റൈസിലേക്ക് നെല്ലുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. പുത്തേട്ട് ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ കുഴി എടുത്തിട്ടുണ്ട്. ഈ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ് ഒടിഞ്ഞു ലോറിയുടെ മുകളിൽ തങ്ങിനിന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞെത്തിയ നഗരസഭാംഗം വിനു ആർ മോഹനും കെഎസ്ഇബി ജീവനക്കാരും ചേർന്ന് വൈദ്യുതിവിതരണം പുനസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. നീലിമംഗലം ക്രെയിൻ സർവീസിന്റെ ക്രെയിൻ എത്തിച്ച് വാഹനത്തിന് മുകളിലേക്ക് ഒടിഞ്ഞുവീണ പോസ്റ്റ് മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. രാത്രിയോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Hot Topics

Related Articles