കോട്ടയം : കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തില്‍ വേളൂരില്‍ ഇവന്റ് മാനേജ്മെന്റ് ഗോഡൗണിന് തീപിടിച്ചു.അപകടത്തില്‍ ഗോഡൗണിലുണ്ടായിരുന്ന വസ്തുക്കള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 1.36 ന് ആയിരുന്നു സംഭവം. കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ 47 ആം വാര്‍ഡില്‍ വേളുര്‍ വാളകത്തില്‍ രാജുക്കുട്ടന്റെ ഗോഡൗണാണ് പുലര്‍ച്ചെ അഗ്നിക്കിരയായത്.അപകടത്തില്‍ ഗോഡൗണിലുണ്ടായിരുന്ന ദിവാന് കോട്ട് , സൗണ്ട് സിസ്റ്റം , വൈദ്യുതി ഉപകരണങ്ങള്‍, നിലവിളക്ക് , കാര്‍പ്പെറ്റ് എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. 18 സെന്റ് സ്ഥലത്ത് ഭിത്തിയും ഇരുമ്പ് പൈപ്പുകളും ജിഐ ഷീറ്റ് ഉപയോഗിച്ച് റൂഫ് ചെയ്തതുമായ ഗോഡൗണിനാണ് അഗ്നി ബാധയുണ്ടായത്. അപകടത്തിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല. കോട്ടയത്തു നിന്നുമുള്ള അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പ്രയത്നങ്ങൾക്കൊടുവിലാണ് തീയണച്ചത്.