പശുക്കള്ളൻ അറസ്റ്റിൽ : പൂവൻതുരുത്തിൽ ക്ഷീര കർഷകയായ വീട്ടമ്മയുടെ ഏക ഉപജീവനമാർഗമായ പശുവിനെ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ 24 വയസ്സുകാരൻ അറസ്റ്റിൽ

കോട്ടയം : കോട്ടയം പൂവൻതുരുത്തിൽ ക്ഷീര കർഷകയായ വീട്ടമ്മയുടെ ഏക ഉപജീവനമാർഗമായ പശുവിനെ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.24 വയസ്സുകാരനായ സതീഷ് കുമാർ എന്ന തമിഴ്നാട് കാരനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സതീഷ് കുമാറിന്റെ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുന്നത്.തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാളാണ് പശുവിനെ മോഷ്ടിച്ചു എന്ന് സമ്മതിച്ചു.വീട്ടിൽ സ്ഥിരമായി പശുവിനെ കറക്കാന് വരുന്നത് സതീഷ് കുമാർ ആയിരുന്നു.പലതവണയായി ഇയാൾ പശുവിനെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു എന്നും വീട്ടുകാർ പറയുന്നു.പൂവൻതുരുത്ത് മാങ്ങയ്ക്കരിയിൽ പരേതനായ വിമുക്തഭടൻ വിജയകുമാറിൻ്റെ ഭാര്യ പ്രിയ വിജയകുമാറിൻ്റെ കറവ പശുവിനെയാണ് നഷ്ടമായത്.

Advertisements

ശനിയാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് ഇവരുടെ തൊഴുത്തിൽ നിന്നും പശുവിനെ മോഷണം പോയത്. ഞായറാഴ്ച രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ് പശുവിനെ മോഷണം പോയതായി ഇവർക്ക് വിവരം ലഭിച്ചത്. തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. 65000 രൂപയോളം വിലവരുന്ന പശുവിനെയാണ് മോഷണം പോയത്. പശു പരിപാലനത്തിലൂടെയുള്ള വരുമാനമാണ് ഇവരുടെ ഏക ആശ്രയം. മുതിർന്ന രണ്ട് പെൺകുട്ടികളുടെ പഠനം , ഇളയ പെൺകുട്ടിയുടെ പഠനം എന്നിവയും ഗാർഹിക ചിലവും നടന്നിരുന്നത് ഈ വരുമാനത്തിലാണ്. പശു മോഷണം പോയതോടെ കുടുംബം ദുരിതത്തിലാണ്.

Hot Topics

Related Articles