കോട്ടയം : ഭൂമി തരം മാറ്റുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ആർ ഡി ഓ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. കോട്ടയം പാലായിലും വിജിലൻസ് പരിശോധന ആരംഭിച്ചു. ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് വ്യാപകമായി ക്രമക്കേടു നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കോട്ടയം വിജിലൻസ് ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
Advertisements