കുറവിലങ്ങാട് : പൊള്ളുന്ന വേനലിൽ കാഴ്ച വിരുന്നൊരുക്കി ഗുൽമോഹർ. പാതയോരങ്ങളിലെ മരങ്ങളിൽ ഗുൽമോഹർ പൂക്കൾ തീർക്കുന്നത് വർണ്ണനകൾക്ക് അതീതമായ ഭംഗിയാണ്. പ്രണയ സല്ലാപങ്ങളെ ഓർമിപ്പിക്കുന്ന ചുവന്ന് തുടുത്ത പൂക്കൾ കാഴ്ചക്കാർക്ക് മനം കുളിർക്കുന്ന കാഴ്ച്ചയാണ്, കമിതാക്കൾക്കും ഗുല്‍മോഹര്‍ പ്രണയവർണമാണ്.പ്രധാന റോഡുകളിൽ എല്ലാം ഗുൽമോഹർ വസന്തത്തിന്റെ ഈ കാഴ്ച കാണാം. ചുവന്ന പരവതാനി വിരിച്ച പോലെ നിലത്തും പൂക്കളുടെ മാറ്റാണ്മഡഗാസ്കർ എന്ന ആഫ്രിക്കൻ ദ്വീപിൽ ആണ് ഗുൽമോഹറിന്റെ ഉത്ഭവം. ഡെലോനിക്സ് റീജിയ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഗുൽമോഹറിന് മലയാളത്തിൽ വാക എന്ന പേരുണ്ട്. ചുട്ടുപൊള്ളുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ പന്തലിച്ചു പൂക്കുന്ന ഗുൽമോഹർ മഴക്കാലമാകുന്നതോടെ അടർന്നുവീഴും