കോട്ടയത്ത് നഗ്നചിത്രം കാട്ടി 27 പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പോക്‌സോ കേസിൽ 23 വർഷം കഠിന തടവും 60000 രൂപ പിഴയും; കോടതി ശിക്ഷിച്ചത് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ

കോട്ടയം: നഗ്ന ചിത്രം കാട്ടി 27 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കല്ലറ സ്വദേശിയായ യുവാവിന് 23 വർഷം കഠിന തടവും 60000 രൂപ പിഴയും. കടുത്തുരുത്തി കല്ലറ പെരുന്തുരുത്ത് മറ്റം ഭാഗത്ത് ജിത്തു ഭവനിൽ ജിൻസുവിനെ(27)യാണ് കോട്ടയം കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി പോക്‌സോ ജഡ്ജി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസനാസ്പദമായമായ സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ നഗ്നചിത്രം കൈവശപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ വിവരം കണ്ടെത്തുകയും തുടർന്ന് ഓപ്പറേഷൻ ഗുരുകുലം ജില്ലാ കോ ഓർഡിനേറ്ററായിരുന്ന എസ്.ഐ കെ.ആർ അരുൺകുമാറിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് കെണിയിൽപ്പെട്ട 27 പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന്, പൊലീസ് സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Advertisements

ഇന്ത്യൻ ശിക്ഷാ നിയമം 376 (1) പ്രകാരം, പത്ത് വർഷം കഠിന തടവും കാൽലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. പോക്‌സോ ആക്ടിലെ 7 r/w 8 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും 10000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കഠിന തടവും അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. ഐടി ആക്ടിലെ 67 ബി (ഇ) വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും 25000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പോൾ എബ്രഹാം കോടതിയിൽ ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.