പാമ്പാടി: അനധികൃത വഴിയോരച്ചക്കടവത്തിന് എതിരെ പാമ്പാടിയില്‍ വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മാര്‍ച്ച് 25 ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചവരെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത് വിംങ് പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്യും. പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ സഖറിയ അധ്യക്ഷത വഹിക്കും.
Advertisements